Devaansh 46

965 29 3
                                        




 Surprise Update 🔥☺️


ആന്റണി തന്റെ കണ്മുന്നിൽ സുഖമായി കിടന്നു ഉറങ്ങുന്നവനെ ഉറ്റ് നോക്കി നിന്നു.... അവന്റെ കണ്ണുകൾ അൻഷിയുടെ ദേഹം മുഴുവൻ ഓടി നടന്നു... ക്ലോറോഫോം ഉപയോഗം കുറച്ചു കൂടി പോയത് കൊണ്ട് തന്നെ അൻഷിയുടെ മയക്കം അവൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നീണ്ടു... അൻഷിയെ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്നിട്ട് ഇപ്പോൾ 2 മണിക്കൂർ കടന്നിരിക്കുന്നു... ആദിദേവിന് വേദനിക്കണം എങ്കിൽ അവനു വിലപിടിപ്പുള്ള എന്തെങ്കിലും കൈവശപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശം മാത്രമേ ആന്റണിക്ക് ഉണ്ടായിരുന്നുള്ളു... എന്നാൽ അവന്റെ കണ്ണുകൾ അൻഷിയുടെ വെണ്ണ നിറമുള്ള മേനിയിലും ആഹ് ചെമ്പൻ മുടിയഴകളിലും ഉറക്കത്തിൽ കൂർപ്പിച്ചു പിടിപ്പിച്ചേക്കുന്ന ചുണ്ടുകളിലും ഓക്കേ ഈഴഞ്ഞു നടന്നു... തന്റെ അസ്തിത്വം തിരിച്ചറിഞ്ഞതിന് ശേഷം വർഷങ്ങൾക്കിപ്പുറം ആദ്യമായി ഒരുവനോട് അട്ട്രാക്ഷൻ തോന്നിയിരിക്കുന്നു... ആദ്യമായി ഒരുവന്റെ അഴകിൽ മതി മറന്ന് നിന്ന് പോകുന്നു...

ആന്റണി പെട്ടന്ന് സ്വബോധം വീണ്ടെടുത്തു ഒരു പകപ്പോടെ മുഖം വെട്ടിച്ചു അടുത്ത് നിൽക്കുന്നവന്മാരെ നോക്കി.. തന്റെ നിർദ്ദേശം കാത്തെന്നോണം എല്ലാവരും അവനിൽ മാത്രം നോട്ടം അർപ്പിച്ചു നിൽക്കുവാണ്....


"വെള്ളം കോരി ഒഴിക്കെടാ.... മതി അവൻ ഉറങ്ങിയത്......"


മുഷ്ടി ചുരുട്ടി ആന്റണി അതു പറഞ്ഞു തീരേണ്ട താമസം ഒരുത്തൻ അടുത്തിരുന്ന ജഗിൽ ഇരുന്നിരുന്ന വെള്ളം മുഴുവനും അൻഷിയുടെ മുഖത്തേക്ക് കുത്തി ഒഴിച്ചിരുന്നു.... അൻഷി പെട്ടന്ന് മൂക്കിലും വായിലും ഓക്കേ വെള്ളം കേറി ഉച്ചത്തിൽ ചുമയ്ക്കാൻ തുടങ്ങി... അപ്പോഴും കണ്ണ് തുറന്നിട്ടില്ല... ശ്വാസം കിട്ടാതെ കുറച്ചു നേരം അവനൊന്നു പിടഞ്ഞു...

അവന്റെ അവസ്ഥ കാണെ ആന്റണി ആഹ് വെള്ളം ഒഴിച്ചവനെ ഒന്ന് നോക്കി....

"വെള്ളം ഒഴിച്ച് ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ആണ് പറഞ്ഞത്.. അല്ലാതെ അവനെ കൊല്ലാൻ അല്ല..."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Où les histoires vivent. Découvrez maintenant