𝐃𝐄𝐕𝐀𝐀𝐍𝐒𝐇 𝟏𝟑𝟔

1K 118 70
                                    

“നീ ഇവിടെ ഇരുന്ന് സൊള്ളു…ഞാൻ നമ്മുടെ വർഗീസേട്ടനെ ഒന്ന് കണ്ടെച്ചും വരാം…. “

അജുവും റെക്സും കൂടി അവരുടെ റബ്ബർ എസ്റ്റേറ്റിൽ വെറുതെ ഒന്ന്  ചുറ്റി കറങ്ങാൻ വന്നതായിരുന്നു …ഏക്കർ കണക്കിന് പരന്നു കിടക്കുന്ന ഈ റബ്ബർ തോട്ടം രണ്ടു കുടുംബക്കാരും കൂടി ഒരുമിച്ചു നോക്കി നടത്തുന്നതാണ്… ഈ എസ്റ്റേറ്റിന്റെ കാര്യസ്ഥാൻ ആണ് അജു ഇപ്പോൾ കാണാൻ പോയ വർഗീസ്…

ജഗന്റെയും റെക്സിന്റെയും ഫോൺ വിളി ഒക്കെ ചെക്കൻ നേരത്തെ തന്നെ മണത്തു കണ്ടു പിടിച്ചു…ഇതിപ്പോൾ രണ്ടാഴ്ച ആയി ഇരുവരും ഈ ഫോണിലുള്ള സംസാരം തുടങ്ങിയിട്ട്…രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മണിക്കൂറുകളോളം നീളുന്ന സംസാരമാണ്…. ഉറങ്ങാൻ പോകുമ്പോഴും ബാത്‌റൂമിൽ പോകുമ്പോഴും അല്ലാതെ ആ ഫോൺ ഇരുവരും നിലത്തു വെയ്ക്കുന്നത് തന്നെ ചുരുക്കമാണ്…. അപ്പോൾ പിന്നെ അജുക്കുട്ടൻ കണ്ടു പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ….

ഇതിപ്പോൾ വീട്ടുകാർക്ക് സംശയം ഒന്നും തോന്നാതെയിരിക്കാൻ പകല് മുഴുവനും അജുവിന്റെ വീട്ടിൽ ആയിരിക്കും റെക്സ്…ചെറുക്കൻ ആണേൽ രണ്ടിന്റെയും സൊള്ളല് കേട്ട് ആകെ പെരുത്ത് കേറിയാണ് നടപ്പ്…പിന്നെ അൻവറിനെ വിളിച്ചു റൊമാൻസിച്ചാണ് അജൂട്ടൻ ആ സങ്കടം അങ്ങോട്ട് മാറ്റുന്നത്…. റെക്സിന്റെ ഭീഷണി ഉള്ളത് കൊണ്ടു മാത്രം ഇരുവരുടെയും കാര്യം ഒന്നും അജൂട്ടൻ അൻവറിനോട് പറഞ്ഞിട്ടില്ല…അതിന്റെയൊരു ചൊരുക്കും ചെക്കന് റെക്സിനോട് ഉണ്ട്….

“അപ്പോ നീ ഇനി ട്രിവാൻഡ്രത്തേക്ക് വരില്ലേ…? “

ഇയർ പീസിലൂടെ ഉയർന്ന ജഗന്റെ സ്വരത്തിൽ റെക്സ് ഫോണിൽ കാണുന്നവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…അവിടെ എന്തോ നഷ്ടപ്പെട്ടു പോയത് പോലൊരു ഇരുത്തമാണ്…ആ കാഴ്ചയിൽ റെക്സിന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിടർന്നു…. താൻ ഇല്ലാതെ  ഒന്ന് ശ്വസിക്കാൻ പോലും കഴിയില്ലെന്ന മട്ടാണ് ഇപ്പോൾ ജഗന്… അതു ചില്ലറയൊന്നുമല്ല റെക്സിനെ സന്തോഷിപ്പിക്കുന്നത്….എന്തോ, ജഗന്റെ ആ ഒരു ഭാവത്തിനോട് വല്ലാത്തൊരു ഇഷ്ടമാണ്…

You've reached the end of published parts.

⏰ Last updated: 3 days ago ⏰

Add this story to your Library to get notified about new parts!

🐼 DEVAANSH 🐼Where stories live. Discover now