കിച്ചണിൽ എത്തിയതും അൻഷി ചിണുക്കം തുടങ്ങി.... അവനു പാസ്താ വേണമെത്രെ.... അവിടെ maid ഉണ്ടാക്കി വച്ചേക്കുന്ന ഫുഡ് മാത്രെ ഉള്ളു....
"എനിക്ക് ചപ്പാത്തി വേണ്ട ദേവ... എനിക്ക് പാസ്ത തന്നെ വേണം....."
ആദി നെറ്റിയിൽ കൈ കൊണ്ട് ഒന്ന് ഉഴിഞ്ഞിട്ട് അവനെ നോക്കി.....
"ഇവിടെ ഇപ്പോ ഇതേ ഉള്ളു അൻഷി... നീ ഇത് കഴിക്ക്... നമുക്ക് നാളെ പാസ്ത കഴിക്കാം....."
ആദി മാക്സിമം ക്ഷമയോടെ അവനോട് പറഞ്ഞു നോക്കി....ഡിനിംഗ് ടേബിളിൽ ഇരിക്കുന്ന ചപ്പാത്തിയിലും veg കറിയിലേക്കും അൻഷി അവജ്ഞയോടെ നോക്കി...
"പറ്റൂല... എനിക്ക് ഇപ്പോ പാസ്ത വേണം...."
"ദേ വാശി കാണിക്കണ്ടു എടുത്തു കഴിക്കാൻ നോക്ക് അൻഷി...."
"പാസ്ത വേണം...."
അൻഷി വാശിയോടെ ചുണ്ട് കൂർപ്പിച്ചു ആദിയുടെ ഷോൾഡറിൽ ഒരു ഇടി കൊടുത്തു..... ആദിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു...
'അങ്ങോട്ട് ഒരെണ്ണം കൊടുത്താൽ താങ്ങാൻ ഉള്ള ആവത ഇല്ല... ഇല്ലേ ഇപ്പോ ചുമരിൽ നിന്ന് വടിച്ചു എടുക്കേണ്ടി വന്നേനെ....... പാതിരാത്രി ആണ് അവന്റെ അമ്മുമ്മയുടെ ഒരു പാസ്ത...'ആദി മനസ്സിൽ മുറുമുറുത് കൊണ്ട് അവനെ മൈൻഡ് ചെയ്യാതെ ടേബിളിൽ എടുത്തു വച്ചേക്കുന്ന അവന്റെ പ്ലേറ്റിൽ ഉള്ള ചപ്പാത്തി കഴിക്കാൻ തുടങ്ങി....
"ദേവ........."
തന്നെ ശ്രദ്ധിക്കണ്ടു ഉള്ള ആദിയുടെ ഇരുപ്പ് കണ്ടു അൻഷിക്ക് ദേഷ്യം വരാൻ തുടങ്ങി...
"ദേവ.... പാസ്ത വേണം....."
"മിണ്ടാതെ എടുത്തു വെച്ചു കഴിക്കെടാ....."
ആദിയുടെ ആഹ് ഒരൊറ്റ അലർച്ചയിൽ അൻഷി അടങ്ങി.... അവന്റെ ചുണ്ട് ഒക്കെ കൂർത്തു കണ്ണൊക്കെ നിറഞ്ഞു.... പരിഭവത്തോടെ അവൻ കുനിഞ്ഞു മിണ്ടാതെ ഇരുന്നു..... ആദി ഇടങ്കണ്ണിട്ട് അവനെ ഒന്ന് നോക്കി.... എന്നിട്ട് സ്വന്തം പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം മുറിച്ചു കറിയിൽ മുക്കി കുതിർത് എടുത്തിട്ട് അൻഷിക്ക് നേരെ നീട്ടി....
"വാ തുറക്കെടാ......."
അൻഷി പേടി ഉള്ളോണ്ട് മാത്രം ഒന്നും മിണ്ടാതെ വാ തുറന്നു കൊടുത്തു... മുഖവും ചുളിച്ചു വെച്ചു അവൻ അത് നാവിൽ വാങ്ങിയിട്ട് ആദിയുടെ വിരലിൽ ഒരു കടിയും കൊടുത്തു...
VOCÊ ESTÁ LENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
