അജുട്ടനും ജിജുവും ഒന്നുമില്ലാത്തത് കൊണ്ടു റെക്സിനു ഇന്ന് കോളേജിൽ പോകാൻ ഒരിച്ചിരി മടിയുണ്ടായിരുന്നു.. ശനിയാഴ്ച ആയിട്ടും ഇന്ന് കോളേജിൽ പോകുന്നത് എന്താണെന്നു വെച്ചാൽ ഓളം ഫെസ്റ്റിന്റെ preparations തുടങ്ങാൻ ഉണ്ടായിരുന്നു....ചെയർമാൻ ജിജുവിന്റെ അഭാവത്തിൽ വൈസ് ചെയർമാൻ സിദ്ധുവിന് പിന്നെ പോകാതെ തരമില്ല...അപ്പോൾ പിന്നെ സിദ്ധുവും രാഹുലും കൂടി റെക്സിനെയും കുത്തി പൊക്കിയാണ് ഇങ്ങോട്ടേക്കു കൊണ്ടു വന്നത്....
കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ ബൈക്ക് നിർത്തി അവർ മൂവരും അൻഷിയെ കാത്തു നിന്നു....
"അൻഷൂട്ടാൻ ഇന്ന് വരുവോ ഡാ....? "
റിസ്റ് വാച്ചിൽ സമയം നോക്കി ഒരു സംശയത്തോടെ റെക്സ് സിദ്ധുവിനെ നോക്കി അതു ചോദിക്കുമ്പോൾ തന്നെ അൻഷിയുടെ ഗ്രീൻ മിനി കൂപ്പർ,പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പൊടി പാറിച് കൊണ്ടു എത്തിയിരുന്നു....അതു കാണെ റെക്സിന്റെ മുഖമൊന്ന് തെളിഞ്ഞു...
കാർ പാർക്കിങ് സെക്ഷനിൽ പാർക്ക് ചെയ്തു കൊണ്ടു അൻഷി കാറിൽ നിന്നും ഇറങ്ങിയതേ റെക്സ് ഓടി വന്നു അവന്റെ കൈയിൽ ചുറ്റി പിടിച്ചു....
"നിങ്ങള് വന്നിട്ട് കുറെ നേരായോ....? "
"ഒരു പത്തു മിനിറ്റ് ആയിട്ടുള്ളു അൻഷു..."
തന്നെ മുട്ടിയിരുമ്മി നിൽക്കുന്നവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അൻഷി ചോദ്യം ഉയർത്തിയതും രാഹുൽ ആയിരുന്നു അവനു മറുപടി നൽകിയത്...
"എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്...? "
റെക്സിന്റെ തെളിച്ചം കെട്ട മുഖം ശ്രദ്ധിച്ചു കൊണ്ടു സ്വല്പം ടെൻഷനോടെ തന്നെ ചോദിച്ചു അൻഷി കുട്ടൻ....
"അതു പിന്നെ അവന്റെ ഇടുപ്പിൽ ചേർന്നു ഇരുന്ന ഒരുത്തൻ പൊക്കിൾ കൊടി അറുത്തു മുറിച്ചിട്ട് നാട്ടിൽ പോയേക്കുവല്ലേ...അതിന്റയാ..... "
സിദ്ധു കളിയോടെ പറഞ്ഞത് കേൾക്കെ അൻഷി കുട്ടൻ കാര്യം കത്തിയത് പോൽ ഒന്ന് കുലുങ്ങി ചിരിച്ചു...എന്നാൽ റെക്സിന്റെ മുഖം ആകട്ടെ വീർത്തു ബലൂൺ കണക്കെ ആയിട്ടുണ്ട്.....
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
