ജിജു നേരെ ചെന്നത് കംപ്യൂട്ടർ സയൻസ് ബാച്ചിന്റെ ക്ലാസ്സിലേക്ക് ആയിരുന്നു... ക്ലാസിനു പുറത്തു അവനു കാവലെന്നോണം റെക്സും സിദ്ധുവും നിന്നു... ജിജു അവരെ ഒന്ന് നോക്കി തല കുലുക്കിയിട്ട് ക്ലാസ്സിനകത്തേക്ക് കയറി.... എന്നിട്ട് സാറിന് ഇരിക്കാൻ ആയി ഇട്ടക്കുന്ന ചെയറിനു മുന്നിൽ ഉള്ള ടേബിളിൾ ചാരി കൈയും കെട്ടി അവൻ നിന്നു....
"All of you....... Out........ Now......."
ബ്രേക്ക് ടൈമ് ആയതു കൊണ്ട് പരസ്പരം സംസാരിച്ചു ഇരുന്ന പിള്ളാരൊക്കെ പെട്ടന്ന് ജിജുവിന്റ അലർച് കേട്ടതും ഞെട്ടി പിടഞ്ഞു ചാടി എഴുനേറ്റു... അവർ പേടിയോടെ ഓരോരുത്തർ ആയി ക്ലാസിനു പുറത്തേക്ക് ഇറങ്ങി... അവന്റെ മുഖത്തേക്ക് നോക്കാൻ പോലും ആർക്കും ധൈര്യം ഇല്ലായിരുന്നു....
പക്ഷെ പുറകിലെ ബെഞ്ചിൽ ഇരുന്നിരുന്ന റോണിയും ഗ്യാങ്ങും മാത്രം അനങ്ങിയില്ല... അവർ ദേഷ്യത്തോടെ ജിജുവിനെ നോക്കി ഇരുന്നു....
എല്ലാവരും പുറത്തേക്ക് ഇറങ്ങിയെന്ന് ഉറപ്പായതും ജിജു റോണി ഇരുന്നിരുന്ന ബെഞ്ചനു അടുത്തേക്ക് നടന്നു വന്നു... ജിജുവിനെ അത്രയും അടുത്ത് കണ്ടതും കൂടെ ഉള്ള വാലുകളിൽ ചിലർക്ക് ഇച്ചിരി പേടി ഒക്കെ വന്നു തുടങ്ങിയിട്ട് ഉണ്ട്.. അതിൽ പലരുടെയും കണ്ണ് പോയത് പുറത്തു നിൽക്കുന്ന സിദ്ധുവിന്റെയും റെക്സിന്റെയും നേർക്ക് ആണ്... അവർ ഒരുമിച്ചാണ് ഇങ്ങോട്ടേക്കു വന്നതെങ്കിൽ അതിന്റെ പരിയാവസാനം എന്താകും എന്ന് അവർക്ക് ഏറെ കുറേ ധാരണ ഉണ്ട്....
"എനിക്ക് സംസാരിക്കാൻ ഉള്ളത് ഐശ്വര്യ യെ ചവിട്ടി താഴേക്ക് ഇട്ടവനോട് മാത്രം ആണ്... ബാക്കി ഉള്ളവന്മാർക്ക് ദേഹം നോവണ്ട എന്നുണ്ടേൽ പുറത്തേക്ക് പോകാം..."
മുഖത്തു പ്രതേകിച്ചു ഭാവ മാറ്റങ്ങൾ ഒന്നും ഇല്ലാതെ, യാതൊരു കൂസലും കൂടാതെ ഉള്ള ജിജുവിന്റെ സംസാരത്തിൽ റോണി അടക്കം എല്ലാവരും ഒന്ന് ഉമനീർ ഇറക്കി... റോണി എങ്കിലും പുറമെ ധൈര്യം വരുത്തി തന്നെ ഇരുന്നു...
"അവൾക് വേണ്ടി ചോദിക്കാൻ വന്നത് ആണോ നീ? Huh? എന്തേയ്? ഞങ്ങളെ തല്ലാൻ ആണോ നിന്റെ ഉദ്ദേശം?"
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
