Special Part as promised ♥️
സിദ്ധുവിന്റെ നാട്ടിൽ പുലർച്ചെ 6 മണിയോടെ എത്തി... ഇപ്പൊൾ ബസ്സ് സ്റ്റാൻഡിന്റ പുറത്ത് നിൽക്കുവാണ് രണ്ട് പേരും.. അവരെ കൂട്ടാൻ സിദ്ധുവിന്റെ വീട്ടിൽ നിന്ന് ആള് വരും എന്ന് പറഞ്ഞിട്ട് ഉള്ള കാത്തുനിൽപ്പാണ്...
രണ്ടു പേരും രണ്ടു ദിക്കിൽ നോക്കിയാണ് നിൽപ്... യാത്രയിൽ ഉടനീളം രാഹുൽ അവനെ മൈൻഡ് ചെയ്യാണ്ട് ഹെഡ്‍ഫോണും കാതിൽ തിരുകി ഇരുപ്പ് ആയിരുന്നു.. ആരെയും താങ്ങുന്ന സ്വഭാവം പണ്ടേ ഇല്ലാത്തതു കൊണ്ട് സിദ്ധുവും അവനെ മൈൻഡ് ചെയ്യാൻ പോയില്ല....
രാഹുൽ ഒളി കണ്ണിട്ട് സിദ്ധുവിനെ നോക്കി... അവൻ അവിടെ കൂടെ പോകുന്ന സകല ആളുകളുടെയും വായിൽ നോക്കി നിൽപ്പാണ്... രാഹുൽ എന്നൊരാള് കൂടെ ഉണ്ടെന്ന് പോലും കണക്കാക്കാതെ ആണ് അവന്റെ പെരുമാറ്റം...
"എനിക്ക് കോഫി വേണം....."
രാഹുൽ മറ്റെങ്ങോട്ടേക്കൊ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് പറഞ്ഞു.... സിദ്ധു അവനോടല്ല സംസാരം എന്നാ മട്ടിൽ പിന്നും വായും നോക്കി നിൽപ്പാണ്....
"എനിക്ക് കോഫി വേണം......"
ഇത്തവണ സിദ്ധുവിന്റെ മുമ്പിൽ കയറി നിന്ന് കൊണ്ട് കുറച്ചു കടുപ്പിച്ചാണ് രാഹുൽ പറഞ്ഞത്.... സിദ്ധു പുറകിലേക്ക് സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് രാഹുലിനെ നോക്കി.....
"എന്നോടാണോ......?"
സിദ്ധു നിഷ്കു അടിച്ചു ആണ് ചോദ്യം... പക്ഷെ അവന്റെ മുഖത്തു ഒളിപ്പിച്ചു വെച്ചേക്കുന്നേ കുസൃതി രാഹുൽ വ്യക്തമായി കണ്ടു...
"അല്ല... നിന്റെ മാമനോട്....."
രാഹുൽ കണ്ണുരുട്ടി നോക്കി.... സിദ്ധു ഒരു ഭാവഭേദവും കൂടാതെ ബാക്ക് പോക്കറ്റിൽ നിന്ന് കാശ് എടുത്തു രാഹുലിന്റെ ഉള്ളം കയ്യിൽ വെച്ചു കൊടുത്തു....
"ദാ.... അവിടെ ആണ് കോഫി കിട്ടുന്നത്... പോയ് മേടിച്ചോ....."
രാഹുൽ അവൻ ചൂണ്ടിയാ ഇടത്തേക്ക് തിരിഞ്ഞു നോക്കി.... Tea കോഫി കടി എന്നൊക്കെ എഴുതി വെച്ചിട്ട് ഉള്ള ഒരു കുഞ്ഞ് പെട്ടി കട....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
