അൻഷി ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വന്ന പാടെ ആദിയെ ഓരോ മുറിയിലും കേറി ഇറങ്ങി അനേഷിച്ചു നടന്നു... പക്ഷെ ആളെ കാണാനില്ല....'ഇതെവിടെ പോയ്?' അൻഷി താഴെ ഉള്ള സകല മുറിയും അരിച്ചു പെറുക്കി...
"മോൻ എന്താ നോക്കുന്നെ?"
തൻറെ പുറകിൽ നിന്ന് ആരുടെയോ ചോദ്യം കേട്ട് അൻഷി തിരിഞ്ഞു നോക്കി.... മൈഡ്‌സിൽ ഒരാൾ ആണ്.. അവർ ഒരു കുഞ്ഞ് ചിരിയോടെ അവന്റെ ഉത്തരം കാത്തെന്നോണം നിൽക്കുവാണ്....
"ദേ...ദേവ......."
അൻഷി വിക്കലോടെ പറയുന്നത് കേൾക്കെ അവർ നെറ്റി ചുളിച്ചു കൊണ്ട് അൻഷിയെ നോക്കി....
"ദേവയോ? അതാരാ....?"
"അ.... അല്ല.. ആദി....." അൻഷി പെട്ടന്ന് ഓർമ വന്നതും തിരുത്തി പറഞ്ഞു...
"ഓ ആദി സാർ ആണോ? സാർ ദോ ആ മുറിയിലാ ......"
അൻഷി ഇപ്പോൾ നിൽക്കുന്നതിന്റെ തൊട്ട് അപ്പുറത്തു ഉള്ള മുറി ചൂണ്ടി അവർ പറഞ്ഞു... അവൻ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തല കുലുക്കി ആദി ഇരിക്കുന്ന മുറിയിലേക്ക് നടന്നു...
"മോന് കഴിക്കാൻ എന്തേലും വേണോ?"
പുറകിൽ നിന്ന് അവരു വിളിച്ചു ചോദിക്കുന്നത് കേട്ട് അൻഷി ഒന്ന് തിരിഞ്ഞു നോക്കി.... അപ്പോ തന്നെ ആളുടെ വയറ്റിൽ നിന്ന് വിശപ്പിനുള്ള വിളിയും പുറത്ത് കേട്ടു... ആഹ് മെയ്ഡ് അവനെ നോക്കി ചിരിച്ചു പോയ്... അൻഷി ചമ്മലോടെ പരുങ്ങി നിന്നു....
"മോനു പഴംപൊരി ഇഷ്ടമാണോ? ആന്റി അതുണ്ടാക്കി തരട്ടെ... ചൂടോടെ കഴിച്ചാൽ നല്ല സ്വാതു ഉണ്ടാകും...."
ആഹ് പറയുന്ന പഴംപൊരി എന്ന് പറയുന്ന സാധനം എന്താണെന്നു അൻഷിക്ക് മനസ്സിലായില്ല എങ്കിലും അവർ പറയുന്നത് കേട്ടപ്പോ അവനു കൊതി തോന്നി.. അൻഷി അവരെ നോക്കി തല കുലുക്കിയതും അവർ പെട്ടന്ന് മുന്നോട്ട് വന്നു വാത്സല്യത്തോടെ അവന്റെ മൂർദ്ധാവിൽ ഒന്ന് തലോടി... പെട്ടന്ന് ആയത് കൊണ്ട് അൻഷി ഒന്ന് ഞെട്ടി പകച്ചു പുറകിലേക്ക് രണ്ട് അടി നീങ്ങി നിന്നു.... പക്ഷെ അവർ അതൊന്നും ശ്രധിക്കാതെ അവനെ അതെ ചിരിയോടെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
