റെക്സിന്റെ ബാത്‌റൂമിൽ കയറി പല്ല് തേപ്പും കുളിയുമൊക്കെ കഴിഞ്ഞു തലയും തുവർത്തി ജഗൻ പുറത്തേക്ക് ഇറങ്ങി… ആദ്യം തന്നെ അവന്റെ നോട്ടം പോയത് ബെഡിൽ എടുത്തു വെച്ചേക്കുന്ന ഒരു ജോഡി ഡ്രെസ്സിൽ ആയിരുന്നു….
ജഗൻ കുളിക്കാൻ കയറിയ നേരം റെക്സ് അവനു ഇട്ടു മാറാൻ എടുത്തു വെച്ചതായിരുന്നു…
ബെഡിൽ നിന്നും ജഗൻ ആ ഡ്രസ്സ് കയ്യിലേക്ക് എടുക്കുമ്പോൾ എന്തിനോ അവന്റെ ചുണ്ടിൻ കോണോന്ന് വിടർന്നു..….
റെക്സിന്റെ ഗ്രെ ജോഗേർസും ബ്ലാക്ക് ടീഷർട്ടും അണിഞ്ഞു ആ മുറിയിൽ നിന്നും ജഗൻ മടിച്ചു മടിച്ചു ഒരു വിധം പുറത്തേക്ക് ഇറങ്ങി… അവന്റെ കണ്ണുകൾ ആരെയോ തേടുമ്പോൾ ചുറ്റിനും അലഞ്ഞു…ബാക്കി ഉള്ളതുങ്ങളുടെ അനക്കമൊന്നും കേൾക്കാനില്ല… രാവിലെ എഴുന്നേറ്റത് മുതൽ ആൾടെ ചിന്ത മുഴുവനും എങ്ങനെ റെക്സിന്റെ കൂട്ടുകാരെ ഫേസ് ചെയ്യും എന്നതായിരുന്നു.. പ്രതേകിച്ചു ജിജുവിനെ…ഇന്നലത്തെ മാനസികാവസ്ഥയിൽ അവൻ അതെ പറ്റി വലുതായി ചിന്തിച്ചിരുന്നില്ല… എന്നാൽ നേരം പുലർന്നത് മുതൽ ആകെയൊരു ചളിപ്പ്…
കുറച്ചു അധികം നേരം റെക്സിന്റെ മുറിയുടെ മുന്നിൽ അവൻ പതുങ്ങി നിന്നെങ്കിലും ഒറ്റ ഒരെണ്ണത്തിനെയും ആ പരിസരത്തു എങ്ങും കാണാനില്ല.. എന്തിനേറെ, അതുങ്ങളുടെ ശബ്ദം പോലും കേൾക്കാനില്ല…. ജഗൻ സംശയത്തോടെ ഹാളിലേക്ക് ഇറങ്ങി എല്ലായിടത്തും കണ്ണുകൾ ഓടിച്ചു…. കുറച്ചു നേരത്തെ തിരച്ചിലിന് ഒടുവിൽ അവിടെ മറ്റാരും ഇപ്പോൾ ഇല്ലായെന്ന് അവനു ബോധ്യപെട്ടു..ആ നേരത്താണ് കിച്ചണിൽ നിന്നും എന്തൊക്കയോ തട്ടലും മുട്ടലും കേൾക്കുന്നത്… വേറെയാരും ഇല്ലാത്ത സ്ഥിതിക്ക് അതു റെക്സ് തന്നെയാകും എന്ന ചിന്തയിൽ ജഗൻ പതിയെ അങ്ങോട്ടേക്ക് നടന്നു….
അവനു തെറ്റിയില്ല…. കിച്ചണിൽ സ്റ്റവിന്റെ മുന്നിൽ പുറം തിരിഞ്ഞു നിൽപ്പുണ്ട് റെക്സ്…ജഗന്റെ കാലുകൾ കിച്ചണിന്റെ വാതിൽപടിക്കൽ പിടിച്ചു കെട്ടിയത് പോൽ നിന്ന് പോയി… ഒരു ലോ വെയിസ്റ് ഡാർക്ക് ബ്ലു ജീൻസ് മാത്രം ധരിച്ചു ഷർട്ട്ലെസ് ആയി നിൽക്കുന്നവനെ കാണെ ജഗന്റെ ശ്വാസം നിലച്ചു പോയെന്ന് പറഞ്ഞാൽ മതിയല്ലോ…
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
