𝐀𝐚𝐭𝐡𝐢’𝐬 𝐏𝐎𝐕
ഡോറിന്റെ അടുത്ത് നിൽക്കുന്ന പോലീസ് യൂണിഫോം ഇട്ട ആളെ കാണെ അൻഷി എന്റെ അടുത്തോട്ടു പതുങ്ങി വന്നു നിൽപ്പുണ്ട്...എനിക്ക് അവന്റെ പേടിയോടെ ഉള്ള മുഖം കണ്ടു ചിരി വന്നു....
"ദേ..... ദേവാ......."
സ്വകാര്യം പറയുന്ന പോലെ എന്റെ ചെവിയുടെ അടുത്ത് വന്നു നിന്നു കൊണ്ടാണ് ഈ വിളിക്കുന്നത്......
"എന്താടാ.......?"
ഞാനും സ്വകാര്യം പറയുന്ന മാതിരി ചോദിച്ചു... അപ്പോ അവൻ എന്നെ തിരിഞ്ഞു നോക്കിയിട്ട് കണ്ണ് കൊണ്ട് അയാളെ കാണിക്കുന്നു....
"ചോദിച്ചത് കേട്ടിലെ നിങ്ങൾ രണ്ടും? ആരാ നിലവിളിച്ചത് എന്ന്?"
അയാളുടെ ശബ്ദം കടുത്തിട്ട് ഉണ്ട്... മുന്നോട്ട് വന്നു ഞങ്ങളെ രണ്ട് പേരെയും ഒന്ന് ഉരുട്ടി നോക്കി... അൻഷി പേടിച്ചിട്ട് അവന്റെ ശരീരം ഒക്കെ വിറയ്ക്കുന്നുണ്ടോ എന്നൊരു സംശയം....
"ഡാ.... ഡാ.... മതി എന്റെ ചെക്കനെ പേടിപ്പിച്ചത്......"
ഞാൻ കണ്ണ് ചുരുക്കി കൊണ്ട് അവനെ നോക്കി പറഞ്ഞു....അത് കേട്ടതും ആളു കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ ആയി.... എന്നിട്ട് എന്നെ നോക്കി കണ്ണുരുട്ടുന്നു....
അതാണ് അൻവർ..... എന്റെയും വിഷ്ണുവിന്റെയും ഒപ്പം സ്കൂളിൽ പഠിച്ചതാണ്........കക്ഷി ACP ആണ് ഇവിടുത്തെ.... പുറമെ കാണുന്ന കാട്ടുമാക്കാൻ ലുക്ക് മാത്രെ ഉള്ളു... അകം മൊത്തം പൊള്ള ആണ്... അവൻ കേക്കേണ്ട...
"നീ ഇത് എന്ത് പണിയാടാ കാണിച്ചേ... നിന്റെ പൂച്ചകുഞ്ഞിനെ ഒന്ന് വിറപ്പിക്കാന്ന് വെച്ചപ്പോ...."
പഷ്ട്.....അവൻ വിറയ്ക്കാൻ ആരും പ്രതേകിച്ചു ഒരു effort എടുത്തു പേടിപ്പിക്കേണ്ട കാര്യം ഇല്ലാലോ... ചുമ്മാ ഒന്ന് തൊട്ടാൽ മതി ചെക്കൻ ബോധം കേട്ട് വീഴും... അപ്പഴാണ്....
ഞാൻ അൻഷിയെ ഒന്ന് നോക്കി.... അവൻ നെറ്റി ചുളിച്ചു എന്നെയും അൻവറിനെയും മാറി മാറി നോക്കുന്നുണ്ട്.... ഞാൻ ഒരു ചിരിയോടെ അവനെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി.... എന്നിട്ട് ഞാൻ ഒന്ന് ഞരങ്ങി ബെഡിന്റെ ഹെഡ്രെസ്‌റ്റിൽ ചാരി ഇരിക്കാൻ പോയതും അൻഷി വന്നു പിടിച്ചു എന്നെ മുകളിലേക്ക് കയറ്റി ഇരുത്തി.... ഞാൻ അവന്റെ തോളിൽ കൂടി കയിട്ട് അവനെ ചേർത്ത് പിടിച്ചു...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
