Read Part 133 for continuation…..
🔞Mature contents are ahead, read at ur own risk🔞
𝐏𝐫𝐞𝐬𝐞𝐧𝐭 𝐓𝐢𝐦𝐞
സമയം രാത്രി 11.30 യോട് അടുത്തിരുന്നു… അപാർട്മെന്റിൽ റെക്സ് തനിച്ചായിരുന്നു… ജിജു വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു വൈകിട്ട് തന്നെ ഇറങ്ങി.. സിദ്ധുവും രാഹുലും നൈറ്റ് ഡ്രൈവ് എന്നും പറഞ്ഞു ബൈക്കും എടുത്തു അവരും അവരുടെ വഴിക്ക് പോയി…ഇടയ്ക്ക് അതുങ്ങൾക്ക് ഇത് പോലുള്ള വട്ട് ഉള്ളത് കൊണ്ടു റെക്സിനു പ്രതേകിച്ചു ഒന്നും തോന്നിയില്ല… അജുക്കുട്ടൻ നാട്ടിൽ പോയേക്കുവാണല്ലോ…
അന്നത്തെ രാത്രി, ആ വലിയ വീട്ടിൽ റെക്സിനു മാറ്റാരുടെയും സാന്നിധ്യം ഇല്ലാത്തത് അരോചകമായി തോന്നി പോകുന്നുണ്ട്….
മുറിയിൽ തെക്കും വടക്കും നടക്കുന്നവന്റെ മുഖം ഈ നേരം കൊണ്ടു വല്ലാതെ വലിഞ്ഞു മുറുകി… പല്ല് കടിച്ചു പൊട്ടിക്കുന്നതിനു അനുസരിച്ചു ആ താടിയെല്ലുകൾ ഉയർന്നു താഴ്ന്നു.… കയ്യിൽ ഇരുന്നു ഞെരിഞ്ഞു അമരുന്ന ഫോണിലേക്ക് അവൻ കത്തുന്ന മിഴികളോടെ നോക്കി….
“𝐏𝐢𝐜𝐤 𝐮𝐩, 𝐝𝐚𝐦𝐧 𝐢𝐭…. “ ചീറുന്നത് പോലെ അവന്റെ ഒച്ച വല്ലാതെ ഉയർന്നു.. ദേഷ്യം കത്തി കയറി ഇപ്പോൾ എങ്ങാനും ആ ഫോൺ വിളിക്കുന്ന കക്ഷിയെ കയ്യിൽ കിട്ടിയാൽ നിലത്തു എടുത്തു എറിയുമെന്നത് പോലുള്ള നോട്ടവും ഭാവവുമാണ് അവനിൽ….
കോളേജിൽ നിന്ന് വന്നതിനു ശേഷം വാശിയൊക്കെ മാറ്റി വെച്ചു ഒടുക്കം അവൻ ജഗന്റെ നമ്പറിലേക്ക് അങ്ങോട്ട് വിളിച്ചിരുന്നു… മെസ്സേജ് അയച്ചു കളിക്കാനുള്ള ക്ഷമ അവനു തീരെയും ഉണ്ടായിരുന്നില്ല… അങ്ങനെ ഇപ്പോൾ മണിക്കൂർ കുറച്ചായി ചെറുക്കൻ ആ നമ്പറിൽ ഇട്ടു കുത്താൻ തുടങ്ങിയിട്ട്…റിങ് പോകുന്നതല്ലാതെ യാതൊരു മറുപടിയും ഉണ്ടായില്ല…അതിന്റെ ചൂടിലാണ് ആള്…
മനസ്സിൽ കത്തി എരിയുന്ന ഓരോ ചിന്തകൾ, ദേഷ്യത്തിനുമപ്പുറം അവനെ വല്ലാതെ ഭയപ്പെടുത്തുന്നുമുണ്ട്…ജഗന് എന്തെങ്കിലും പറ്റി കാണുമോ എന്നൊക്കെ അറിയാതെ 𝐨𝐯𝐞𝐫𝐭𝐡𝐢𝐧𝐤 ചെയ്തു പോകുവാണ് അവൻ….
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
