Aathi Dev🔥
അൻഷിയെ അനേഷിച്ചു ഞാൻ ആഹ് ഫ്ലോറിൽ മുഴുവനും നടന്നു...
"ഇവനു ഇത് എവിടെ പോയി... ഇപ്പഴല്ലേ എന്റെ കൂടെ ഉണ്ടായിരുന്നെ?"
എനിക്കാണേൽ നല്ലത് പോലെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.... ഒപ്പം ടെൻഷനും... ഇവനു ഒന്ന് പറഞ്ഞിട്ട് പൊക്കുടയിരുന്നോ.. കുരുപ്പ്…
ഞാൻ മുന്നോട്ട് നടന്നതും പെട്ടന്ന് എന്റെ ഓഫീസ് മുറിയുടെ തൊട്ട് അടുത്തുള്ള ബാൽക്കണി ഡോർ പാതി തുറന്നു ഇരിക്കുന്നത് കണ്ടു.... ഇനി ഇവൻ അവിടെ കാണുവോ? പോയി നോക്കാം.... ഞാൻ അങ്ങോട്ടേക്ക് നടന്നു.... ഡോർ തുറന്നു ബാൽക്കണിയിലേക്ക് ഇറങ്ങിയതും അവിടെ പുറത്തേക്ക് നോക്കി റൈലിംഗിൽ പിടിച്ചു നിൽക്കുന്നവനെ കണ്ടപ്പഴാണ് ശ്വാസം നേരെ വീണത്.... ഹോ...
മനുഷ്യനെ പേടിപ്പിച്ചിട്ട് ഇവിടെ വന്നു നിൽക്കുന്നത് നോക്കിയെ.. ഒരൊറ്റ കുത്ത് വെച്ചു കൊടുക്കാനാ തോന്നുന്നേ... ഇവനെ ഇന്ന് ഞാൻ.....
"ഡാ............."
എന്റെ പെട്ടെന്നുള്ള വിളി കേട്ട് അൻഷി ഞെട്ടി തെറിച്ചു പോയെന്നു തോന്നുന്നു... അവൻ നെഞ്ചത് കൈ വെച്ച് കൊണ്ട് എന്നെ തിരിഞ്ഞു നോക്കി... എനിക്കാണേൽ അവനെ എടുത്തിട്ട് അലക്കാനാ തോന്നണേ.... ഞാൻ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു അവന്റെ കൈമുട്ടിൽ പിടിച്ചു വലിച്ചു എന്റെ ദേഹത്തോട്ട് അടുപ്പിച്ചു...
"നിന്നെ ഞാൻ അവിടെ നിൽക്കാൻ അല്ലെ പറഞ്ഞത്? ഇവിടെ ആരുടെ വായും നോക്കി നിൽക്കുവാ നീ? Huh?"
എന്റെ ദേഷ്യം കാണെ ചെക്കന്റെ ചുണ്ടൊക്കെ കൂർത്തു വന്നു.... അവൻ വലുത് കൈ ഉയർത്തി എന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഒരു ഇടി ഇടിച്ചു... ദൈവമേ... കാണുന്ന പോലല്ല... ഓരോ ഇടിക്കും നല്ല പോലെ കനം ഉണ്ട്...
"നീ എന്തിനാ എന്നെ അവിടെ ഇട്ടിട്ട് അവളുടെ അടുത്ത് പോയെ......"
അൻഷിയും ദേഷ്യത്തോടെ നിന്ന് കത്തി കയറുന്നുണ്ട്.... പക്ഷെ എന്റെ ചെവിയിൽ അവന്റെ 'നീ ' എന്നുള്ള വിളി മാത്രമേ കേട്ടുള്ളു... ഇവന്റെ നാക്ക് ഞാൻ ഇന്ന് പിഴുതു എടുക്കും....
ВЫ ЧИТАЕТЕ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Любовные романыᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
