ക്ലാസിനു പുറത്തേക്ക് ഇറങ്ങിയതും രാഹുൽ ഒന്ന് ശ്വാസം നീട്ടി എടുത്തു പുറത്തേക്ക് വിട്ടു... 'കുറച്ചൂടി കഴിഞ്ഞെങ്കിൽ മനുഷ്യന്റെ കാറ്റ് പോയേനെ... ' രാഹുൽ നെഞ്ചിൽ കൈ വെച്ച് കൊണ്ട് കുറച്ചു മുന്നേ നടന്നത് ഒന്ന് ഓർത്തു എടുത്തു...
സിദ്ധു പുറകിലെ ഡെസ്കിലേക്ക് ചാഞ്ഞു ഇരുന്നു കൊണ്ട് ഒരു കൈ അവന്റെ തോളിൽ കൂടി ഇടുന്ന മാതിരി ഇട്ടു... മറു കൈ കൊണ്ട് രാഹുലിന്റെ ടക്ക് ഇൻ ചെയ്തു ഇരുന്ന ഷർട്ട് ചെറുതായി പാന്റ്സിൽ നിന്ന് പുറത്തേക്ക് വലിച്ചു ഇട്ടു... രാഹുൽ കണ്ണ് തള്ളി പിടിച്ചു അങ്ങനെ തന്നെ ഇരുന്നു... 'ഇവൻ എന്താ ഈ കാണിക്കുന്നേ? ഈശ്വരാ ആരേലും കണ്ടാലോ..' രാഹുൽ ചുറ്റിനും ഒന്ന് നോക്കി... എല്ലാവരും അവരുടേതായ ലോകത്താണ്... പുറകിൽ ഇരിക്കുന്നവർക്ക് ഒട്ടും കാണാൻ പറ്റില്ല സിദ്ധു അങ്ങനെ ഇരിക്കുന്നത് കൊണ്ട്…
സിദ്ധു കൈ രാഹുലിന്റെ ഷർട്ടിനിടയിൽ കൂടി കടത്തി അവന്റെ നഗ്നമായ ഇടുപ്പിൽ വിരലോടിച്ചു... രാഹുൽ ശ്വാസം എടുക്കാൻ പോലും മറന്നു ഒന്ന് അനങ്ങാൻ പോലും ആവാതെ മുന്നിൽ തന്നെ നോക്കി ഇരുന്നു...
അവന്റെ വിരലുകൾ വളരെ മൃതുവായി ഒരു തൂവൽ സ്പർശം പോലെ രാഹുലിന്റെ ഇടുപ്പിൽ കുസൃതി കാണിച്ചു നടന്നു....
സിദ്ധുവിന്റെ തലോടലിൽ രാഹുലിന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി... അടിവയറ്റിൽ എന്തോക്കയോ weird ഫീലിംഗ്... രാഹുൽ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് സിദ്ധുവിന്റെ കൈ പിടിച്ചു തടഞ്ഞു.. അപ്പഴും അവൻ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കിയിട്ട് ഇല്ല...
പെട്ടെന്നാണ് ക്ലാസ് അവസാനിപ്പിച്ചു മിസ്സ് പുറത്തേക്ക് പോയത്.... ആഹ് നിമിഷം തന്നെ അവൻ സിദ്ധുവിന്റെ കൈ പിടിച്ചു മാറ്റിയിട്ട് കാറ്റ് പോലെ പാഞ്ഞു പുറത്തേക്ക് പോയി...
രാഹുൽ ഒരു ഞെട്ടലോടെ തന്റെ ചിന്തകളിൽ നിന്ന് പുറത്തേക്ക് വന്നതും തൊട്ട് മുന്നിൽ അതാ സിദ്ധു... രാഹുൽ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു... സിദ്ധു രാഹുലിന്റെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... ശെരിക്കും ഇപ്പോ ബ്രേക്ക് ടൈമ അല്ല... അടുത്ത പീരിയഡ് കൂടി കഴ്ഞ്ഞാൽ ആണ് ബ്രേക്ക്.. അത് കൊണ്ട് തന്നെ വരാന്തയിൽ ഒന്നും ഒരു കുഞ്ഞു പോലും ഉണ്ടായില്ല... രാഹുൽ യന്ത്രികമായി സിദ്ധുവിന്റെ പിന്നാലെ നടന്നു...
STAI LEGGENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Storie d'amoreᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
