4 മാസങ്ങൾക്ക് ശേഷമുള്ളൊരു പുലരി☀️
രാവിലെ പതിവ് പോൽ ജോഗിങ് കഴിഞ്ഞു ജഗൻ തന്റെ വില്ലയുടെ ഗേറ്റിനു മുന്നിൽ എത്തിയ്തും കിതാപ്പാടാക്കാനെന്ന വണ്ണം അവൻ ഒരു നിമിഷം അവിടെ തന്നെ നിന്നു...ശേഷം കാൽമുട്ടിൽ കൈ രണ്ടും ഊന്നി ആഞ്ഞു ശ്വാസം എടുത്തു പുറത്തേക്ക് ഊതി വിട്ടു..കുറയെ നാളായി മുടക്കി വെച്ചിരുന്ന വർക്ഔട്ടും ജോഗിങ്ങും ഒക്കെ ഇപ്പോൾ മുറ പോലെ നടക്കുന്നതിനു പിന്നിൽ നമ്മുടെ റെക്സിന്റെ അദൃശ്യമായ കരങ്ങൾ തന്നെയാണ്...
നെറ്റിയിൽ നിന്നും കഴുത്തിലേക്ക് അരിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ ടവൽ കൊണ്ടു ഒപ്പി എടുത്ത ശേഷം ജഗൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി... കഴുത്തു ഇരു വശത്തേക്കും ചെരിച്ചു ഒന്ന് സ്‌ട്രെച്ച് ചെയ്തു കൊണ്ടു നേരെ നോക്കിയതും പെട്ടന്ന് വാതിലിനു അരികിലായി ഭിത്തിയിൽ ചാരി ജീൻസിന്റെ പോക്കറ്റിൽ കൈ രണ്ടും തിരുകി സ്റ്റൈൽ ആയി നിൽക്കുന്നവനെ കാണെ ജഗൻ ഇടിവെട്ട് ഏറ്റത് പോൽ തറഞ്ഞു നിന്നു പോയി...
"........ചെറി.......? "
"Missed me.....? "
ചുണ്ടിൻ കോണിൽ വിരിഞ്ഞ 𝐬𝐞𝐝𝐮𝐜𝐭𝐢𝐯𝐞 ചിരിയോട് കൂടി റെക്സ് ഒറ്റ പുരികം ഉയർത്തി ഒരു ചോദ്യമായിരുന്നു......ജഗന്റെ നാവിൽ നിന്നും കേട്ടയാ വിളിപ്പേര് അവനിൽ വല്ലാത്തൊരു ത്രില്ല് നിറച്ചിരുന്നു....എന്ത് കൊണ്ടോ, ജഗൻ ആ പേര് പിന്നീട് ഒരിക്കലും അവനെ വിളിച്ചിരുന്നില്ല....അതു കൊണ്ടാകാം, പെട്ടന്ന് കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു ഫീൽ......
തലച്ചോറിന്റെ പ്രവർത്തനം മുഴുവൻ ആയും നിലച്ചു പോയത് പോൽ ആയിരുന്നു ജഗന്റെ അവസ്ഥ....
മുന്നിൽ നിൽക്കുന്നവൻ തന്റെ വെറും തോന്നൽ ആകുമോ ഇനി? അല്ല...He's real...ഫോണിലൂടെയുള്ള വെറും ശബ്ദമോ, ടെക്സ്റ്റ് മെസ്സേജോ ഒന്നുമല്ല.... Rex Vincent is here....all in his glory......
ജഗന് നാവ് ഉയർത്തി cool ആയിട്ട് എന്തെങ്കിലും പറയണം എന്നുണ്ട്...പക്ഷെ പുറത്തേക്ക് വന്നത് വിറയലോടെ ഉള്ളൊരു ചോദ്യമായിരുന്നു....
VOUS LISEZ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Roman d'amourᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
