ജഗന്റെ Mahendra Satin black താർ ജീപ്പിൽ ആണ് ഇരുവരും ഷോപ്പിംഗ് കോംപ്ലക്ക്സിൽ എത്തി ചേർന്നത്.... പാർക്കിങ്ങിൽ നിന്നും ലിഫ്റ്റ് കയറി ഫസ്റ്റ് ഫ്ലോറിൽ എത്തിയപ്പോൾ തന്നെ കണ്ടു ചുറ്റിനും കൂടി നിന്നു എന്തൊക്കയോ ചല പില വർത്താനം പറഞ്ഞു നിൽക്കുന്ന നാലെണ്ണത്തിനെ....
"റെക്സ്........."
അവർക്കടുത്തേക്ക് നടക്കുന്നതിന് ഇടയിൽ ജഗൻ വല്ലാത്തൊരു മടിയോടെ അവന്റെ പിന്നിലെ ഷർട്ടിൻ തുമ്പിൽ പിടിച്ചൊന്ന് വലിച്ചു.... റെക്സ് ആണേൽ കാര്യം മനസിലായത് പോൽ അവനെ തിരിഞ്ഞു നോക്കി കണ്ണിട്ട് ഉരുട്ടുന്നുണ്ട്...അത് കാണേണ്ട താമസം ജഗന്റെ മുഖം ഒരു കൊട്ടയ്ക്ക് ആയി...
"മിണ്ടാതെ വന്നോ.... ഇല്ലേൽ ഞാൻ ഷോപ്പിംഗ് കഴിഞ്ഞു അവരുടെ കൂടെ തന്നെ ഫ്ലാറ്റിലോട്ട് പോയി കളയും.... "
റെക്സ് ഒരു ദാക്ഷണീയവും കൂടാതെ ഭീഷണി മുഴക്കിയതും ജഗൻ പിണക്കത്തോടെ അവന്റെ ഷർട്ടിൽ നിന്നും കൈ പിൻവലിച്ചു കൊണ്ടു അവനിൽ നിന്നും രണ്ടടി പിന്നോട്ട് അകലം പാലിച്ചങ്ങു നടന്നു.... റെക്സ് അതു കണ്ടിട്ടും മൈൻഡ് ചെയ്യാൻ നിന്നില്ല.... അതു കൂടി ആയതും ജഗന്റെ മുഖം കടന്നല് കുത്തിയത് പോൽ വീർത്തു പെരുകി....
സംഭവം എന്താണെന്നു വെച്ചാൽ വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ ഒരുത്തൻ തുടങ്ങിയതാണ് ഓരോ ചോദ്യങ്ങൾ..... 'ഞാൻ വരണോ? അവിടെ എല്ലാവരും ഉണ്ടാവില്ലേ? അവരെയൊക്കെ കണ്ടിട്ട് കുറേ ആയില്ലേ? അതു ശെരിയാകുവോ? എന്നേ പെട്ടന്ന് കണ്ടാൽ അവരൊക്കെ എന്താ വിചാരിക്കാ? ' അങ്ങനെ.. അങ്ങനെ...ഒരായിരം ചോദ്യങ്ങൾ....റെക്സ് ആദ്യം ഒക്കെ ഒരു കുഴപ്പവുമില്ല, തന്റെ കൂട്ടുകാര് മറ്റൊന്നും കരുതില്ല എന്നൊക്കെ ക്ഷമയോടെ പറഞ്ഞു നോക്കിയെങ്കിലും ജഗൻ വീണ്ടും അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചു ആവർത്തിച്ചു ചെറുക്കനെ സ്വയരം കെടുത്തിക്കളഞ്ഞു.... പിന്നെ അവൻ ചെറുതായൊന്നു മുഖം കറുപ്പിച്ചപ്പോഴാണ് കക്ഷി ആ വായ്ക്ക് ഇത്തിരി വിശ്രമം കൊടുത്തത് തന്നെ.....
ജഗനെയും റെക്സിനെയും ആദ്യം കണ്ടത് നമ്മുടെ അജൂട്ടൻ ആയിരുന്നു.... കണ്ട പാടെ അവന്റെ കണ്ണ് രണ്ടും ബുൾസൈ പോലെ തുറിച്ചു പുറത്തേക്ക് ചാടിയിട്ടുണ്ട്.... റെക്സ് ഇങ്ങേരെ കാണാൻ ആകും ട്രെയിൻ ഇറങ്ങിയാ പാടെ ധൃതി കൂട്ടി പോയിട്ടുണ്ടാവുക എന്നവനു ഒരു ഊഹം ഒക്കെ ഉണ്ടായിരുന്നെങ്കിലും രണ്ടിനെയും ഒരുമിച്ചു അങ്ങനെ കണ്ടപ്പോൾ അവൻ ആകെ അങ്ങ് ഞെട്ടി പോയെന്ന് പറഞ്ഞാൽ മതിയല്ലോ...ഷോപ്പിംഗിന് ജഗനെയും കൂട്ടി അവൻ വന്നു കളയുമെന്ന് അജൂട്ടൻ സ്വപ്നത്തിൽ പോലും കരുതിയില്ല....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
