“എന്നേ നോക്കണ്ട…. പോ…. നോക്കണ്ടന്നല്ലേ പറഞ്ഞെ…. “
റെക്സും ജഗനും,പിള്ളേരും ഒക്കെ ആദിയുടെ വീടിനുള്ളിൽ കയറുമ്പോൾ കേൾക്കുന്നത് അൻഷിയുടെ ദേഷ്യത്തോടെയുള്ള ഈ സ്വരമാണ്…
“പിന്നെ എന്റെ അൻഷിയെ നോക്കാതെ വേറെയാരെ നോക്കാനാ ഞാൻ…”
തൊട്ട് പിന്നാലെ ആദിയുടെ കൊഞ്ചിക്കുമാതിരിയുള്ള സ്വരം കൂടി കേട്ടതും ചെക്കന്മാർ ഒക്കെയും ഒരു ചിരിയോടെ പരസ്പരം നോക്കി….
“ഇങ്ങേരു മനുഷ്യന്മാർക്ക് ഷുഗർ വരുത്തിക്കും…”
അജു പിറുപുറത്തു കൊണ്ടു ചവിട്ടി തുള്ളി അകത്തേക്ക് കയറി….ബാക്കി ചെക്കന്മാരും പിന്നാലെ പോയിട്ടുണ്ട്…
ജഗൻ മാത്രം വല്ലാത്തൊരു ചളിപ്പോടെ സിറ്റൗട്ടിൽ തന്നെ നിന്ന് പോയി…റെക്സ് അതു കാണെ പുരികം ഉയർത്തി അവനെ എന്തെന്ന പോൽ നോക്കി…
“അവര്…അതു പിന്നെ…I think we are interrupting ….. “
പിൻകഴുത്തിൽ കൈ ചേർത്ത് തഴുകി ജഗൻ പറയുന്നത് കേൾക്കെ റെക്സ് ഒരു ചിരിയോടെ അവനു അരികിലേക്ക് ചേർന്നു നിന്നു…ജഗൻ അന്താളിപ്പോടെ ചുറ്റിനും ഒന്ന് നോക്കി…ശേഷം ടെൻഷനോടെ അവന്റെ മുഖത്തേക്കും…അത്ര അടുത്താണ് റെക്സിന്റെ നിൽപ്പ്….
“എ…എന്താ…..? “
“ചെവിയൊക്കെ ചുവന്നല്ലോ…താടി ഉള്ളത് ഭാഗ്യം…അതാകുമ്പോ കവിളിലെ ചുവപ്പ് ആരും കാണില്ല…. “
റെക്സിന്റെ പതിഞ്ഞ സ്വരം കാതിൽ വീണതും ജഗൻ അവനിൽ നിന്നും മുഖം വെട്ടി തിരിച്ചു രണ്ടടി പിന്നിലേക്ക് കയറി നിന്നു…..
“നമുക്ക്…. നമുക്ക് അകത്തേക്ക് പോകാം…”
വെപ്രാളപ്പെട്ടു പറഞ്ഞു കൊണ്ടു ജഗൻ റെക്സിനെ മറി കടന്നു അകത്തേക്ക് ഒരു പോക്ക് ആയിരുന്നു…പിന്നാലെ ചിരി കടിച്ചു പിടിച്ചു റെക്സും കയറി….
“ഹാ…ഇതാരാ….? അജ്ഞാതവാസം ഒക്കെ അവസാനിപ്പിച്ചോ ജഗന്നാഥ സ്വാമി? ഞാൻ പത്രത്തിൽ പരസ്യം കൊടുക്കാൻ ഇരിക്കുവായിരുന്നു.. “
CZYTASZ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
