ക്ലാസ്സിൽ ബ്രേക്ക് ആയതും എല്ലാരും കൂടി വട്ടം കൂടി അവിടെ ഉള്ള പുളിമരത്തിന്റെ താഴെ ഇട്ടിട്ട് ഉള്ള ബെഞ്ചിൽ ഇരിക്കുവാണ്.... അൻഷിയുടെ വീർത്തു കെട്ടിയ മുഖം കണ്ടു ജിജു കാര്യം തിരക്കി....
"ദേവയ്ക്ക് വയ്യാത്ത അല്ലെ ജിജു... അപ്പോ ഞാൻ നോക്കാൻ വേണ്ടി അല്ലേ അവിടെ പോയെ.... എന്നിട്ട് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടിരിക്കുന്നു.... എന്ത് സാധനം ആണോ എന്തോ... കണ്ടാമൃഗം.... ഹും......."
ആദിയെ പറ്റി ചുണ്ട് കൂർപ്പിച്ചു കുറ്റം പറയുന്നവനെ കാണെ മൂന്നു പേരും അവനെ കണ്ണ് മിഴിച്ചു നോക്കി.... പിന്നെ പതിയെ അജുവിന്റെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു.....
"നീ ശെരിക്കും എങ്ങനെയാ അൻഷി ആദി സാറിനോട് ഇത്രയ്ക്കും അടുത്തത്? ഞങ്ങൾക്ക് ഒക്കെ കാണുമ്പോ തന്നെ പേടി ആവും....അത് എങ്ങനെയാ... ഞങ്ങളോട് ഒന്ന് ചിരിക്ക കൂടി ഇല്ല...പക്ഷെ നിന്നോട് മാത്രം എങ്ങനെയാ പുള്ളി ഇത്രേം സോഫ്റ്റ്...?"
അജു ആശ്ചര്യത്തോടെ അവന്റെ മനസ്സിൽ എപ്പഴോ ഉടലെടുത്ത ചോദ്യം അത് പോലെ ചോദിച്ചു... ജിജുവും റെക്സും ചോദ്യത്തിന് ഉത്തരം അറിയാൻ എന്നോണം അൻഷിയെ നോക്കി ഇരുന്നു....
"അതെ സീക്രെട് ആണ്... അങ്ങനെ പറഞ്ഞു തരാൻ ഒന്നും പറ്റൂല...."
ഒറ്റ കണ്ണിറുക്കി സ്വല്പം ഗമയോടെ പറയുന്നവനെ കാണെ മൂവരും ഒരു പോലെ കണ്ണ് കുറുക്കി നോക്കി.... അൻഷി അവരുടെ ഭാവം കണ്ടിട്ട് വെളുക്കാനേ ഒന്ന് ചിരിച്ചു കാണിച്ചു....
"ഡാ... അത് മറ്റേ പെണ്ണല്ലേ... ആഹ് cs ഇലെ....?"
റെക്സ് ആരയോ നോക്കി ചോദിക്കുന്നത് കേൾക്കെ എല്ലാവരും അവന്റെ നോട്ടം പിന്തുടർന്നു അവർ ഇരിക്കുന്നതിനു സൈഡിലുള്ള വരാന്തയിൽ നോക്കി.... അവിടെ ഐശ്വര്യയെ കണ്ടു ജിജു ഒന്ന് കണ്ണ് കുറുക്കി നോക്കി... അവൾ അപ്പോ തന്നെ മുഖം വെട്ടിച്ചു പേടിയോടെ തിരിഞ്ഞു നിന്നു....
"അവളു കുറേ നേരമായി ഇങ്ങോട്ട് എത്തി വലിഞ്ഞു നോക്കാൻ തുടങ്ങിയിട്ട്.... ഇനി നിന്നെ എങ്ങാൻ അവളു നോട്ടം ഇട്ടിട്ട് ഉണ്ടോ അൻഷി....?"
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
