𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟐𝟔

5.2K 115 25
                                        



         അൻഷി പിന്നെ ആദിയുടെ ഭാഗത്തേക്ക്‌ പോയതേ ഇല്ല... ചെക്കന് ആണേൽ അവനെ കാണുമ്പഴേ ബ്ലഷ് അടിച്ചു മൊത്തം ചുവന്നു കയറും... പഴയത് പോലെ ഫ്രീ ആയിട്ട് ആദിയോട് അവനു പെരുമാറാൻ കഴിയുന്നില്ല.. അതിൽ കക്ഷിക്ക് ചെറിയ irritation ഒക്കെ തോന്നുന്നുണ്ട്... അവന്റെ safest പ്ലേസ് ആണല്ലോ ആദി... അവന്റെ comfort zone... അപ്പൊ ഈ ഒരു മാറ്റം അവനു എന്ത് കൊണ്ടോ വല്ലാത്തൊരു വീർപ്മുട്ടൽ ഉണ്ടാക്കാൻ തുടങ്ങി.... ഏത് നേരവും ആദിയുടെ അടുത്ത് കാന്തം പോലെ ഒട്ടി നിന്നിരുന്നതല്ലേ.. ഇപ്പൊൾ ഇങ്ങനെ അകന്നു ഇരുന്നിട്ട് അൻഷിക്ക് ഒരു സുഖവും തോന്നുന്നില്ല...

അവൻ ഒരു നെടുവീർപ്പോടെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നതും ആദി ദേഷ്യത്തോടെ ആരോടോ ഫോണിൽ സംസാരിക്കുന്നത് ആണ് കണ്ടത്....


'ദേവ ഇത് ആരോടാ ഇങ്ങനെ ദേഷ്യപെടുന്നേ? ശോ കണ്ടിട്ട് പേടി ആവുന്നു...മുഖം നോക്കിയേ....ഇപ്പൊ ആരേലും കയ്യിൽ കിട്ടിയാൽ എടുത്തു നിലത്തിട്ട് ചവിട്ടുമെന്ന് തോന്നുണ്ട്... അതോണ്ട് അൻഷി നീ അങ്ങോട്ടേക്ക് പോകാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത്....' എന്നൊക്കെ ചെക്കന്റെ മനസ്സിൽ സ്വയം അവൻ പറയുന്നേണ്ടെങ്കിലും അവന്റെ കാലു അവൻ പറയുന്നത് കേക്കണ്ടേ.. അത് അവനെയും കൊണ്ട് ആദിയുടെ അടുത്തേക്ക് തന്നെ പോയി.


"എന്റെ അനുവാദം കൂടാതെ തന്നോട് ആരാ അവരെ വിളിച്ചു എന്റെ ഓഫീസിൽ ഇരുത്താൻ പറഞ്ഞത്... ഏഹ്? ഞാൻ അവിടെ വരുമ്പഴേക്കും അവർ അവിടെ ഉണ്ടാകരുത്.. ഉണ്ടായാൽ........!"


ബാക്കി പറയാൻ നിൽക്കാതെ ആദി അമർഷത്തോടെ ഫോൺ കട്ട്‌ ചെയ്തു.... എന്നിട്ട് തിരിഞ്ഞു നോക്കിയതും തൊട്ട് മുന്നിൽ പേടിയോടെ നിൽക്കുന്ന അൻഷിയെ ആണ് കണ്ടത്.....

"എന്താടാ......"


ആദി ദേഷ്യത്തോടെ ചെക്കനോട് തട്ടി കയറി....അൻഷി ആദിയുടെ മുഖം ഒക്കെ കണ്ടിട്ട് നിന്നു വിറയ്ക്കാൻ തുടങ്ങി...


"ദേ... ദേവ.... ആരാ....ആരാ വിളിച്ചേ....?"


"നിന്റെ അമ്മുമെട നായര്.... എല്ലാം അറിയണോ നിനക്ക്....? ഏഹ്? എന്റെ ഫോണിൽ പലരും വിളിക്കും... അതിന്റെ കണക്ക് ഞാൻ നിനക്ക് തരണോ? പറയെടാ..."


🐼 ᴅᴇᴠᴀᴀɴꜱʜ 🐼Donde viven las historias. Descúbrelo ahora