𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟐𝟏

1.3K 55 6
                                        

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി.... രാഹുലും സിദ്ധുവും തിരികെ ഹോസ്റ്റലിൽ എത്തി ചേർന്നു... അൻഷിയും ആദിയും ഇപ്പഴും തല്ല് കൂടിയും കൊഞ്ചിച്ചും നടക്കുന്നു... അതിനു മാത്രം ഒരു കുറവുമില്ല.... ആദിയുടെ മുറിവ് ഒക്കെ ഒരു വിധം ഭേദമായിട്ട് ഉണ്ട്... എങ്കിലും ചെക്കന്റെ ഭീഷണിപ്പെടുത്തൽ കാരണം ആദി ഇപ്പഴും വീട്ടിൽ സുഖവാസത്തിൽ ആണ്... അവിടെ ഇരുന്നു കൊണ്ട് തന്നെ അവൻ ജോലി ചെയ്യുന്നുമുണ്ട്.....


        അങ്ങനെ ഒരു ദിവസം അൻഷിയുടെ ഇന്സ്ടിട്യൂട്ടിൽ അവരുടെ മെയിൻ പ്രൊഫസർ വിരമിക്കുന്നതിനോട് അനുബന്ധിച്ചു ഉള്ള പരുപാടി നടക്കുവാണ്…  അത്‌ കൊണ്ട് തന്നെ പിള്ളാരൊക്കെ ഓഡിറ്റോറിയത്തിൽ നിരന്നു നിൽപ്പുണ്ട്... ചിലരൊക്കെ അവിടെ കേറാതെ പുറത്തു കറങ്ങിയും നടക്കുവാണ്....ആഹ് ചിലർ ആരെണെന്ന് പ്രതേകം പറയണ്ടല്ലോ... നമ്മുടെ കുട്ടി റൗഡി ഗ്യാങ് തന്നെ.... അൻഷി ചെറുതായി പേടിച്ചു പേടിച്ചു സിദ്ധുവിന്റെ കയ്യിൽ തൂങ്ങിയാണ് നടപ്പ്....

"ആരേലും കാണും.... കണ്ടാൽ... കണ്ടാൽ പ്രശ്നം ആവും... നമുക്ക്... നമുക്ക് ഓഡിറ്റ്‌റ്റോറിയത്തിൽ പോകാം...."


അൻഷി സിദ്ധുവിന്റെ കൈ മുറുകെ പിടിച്ചു ചുറ്റിനും ഭയത്തോടെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.... സിദ്ധുവിനും ബാക്കി ഉള്ളവർക്കൊക്കെ ചിരി വന്നു....

"എന്തിനാ അൻഷി കുട്ടാ നീ ഇങ്ങനെ പേടിക്കുന്നെ? ആരും ഒന്നും പറയില്ല... ഇത് സ്കൂൾ ഒന്നുമല്ലലോ….പിന്നെ ഞങ്ങളും നിന്റെ കൂടെ ഇല്ലേ?"

രാഹുൽ പറയുന്നത് കേട്ട് അൻഷി ദയനീയമായി അവനെ നോക്കി... രാഹുൽ ചിരിയോടെ അവന്റെ തോളിൽ കൂടി കയ്യിട്ട് ചേർന്ന് നടന്നു... അവന്റെ അപ്പുറത്തു നിന്ന സിദ്ധു രാഹുലിനെ ഒന്ന് നോക്കി... അവൻ ആ നിമിഷം തന്നെ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു... സിദ്ധുവും വിട്ട് കൊടുത്തില്ല... അവനും ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞു....

ഈ ശങ്കരൻ പിന്നും തെങ്ങിന്റെ മണ്ടയിൽ തന്നെ എന്ന് പറയും പോലെ നാട്ടിൽ നിന്ന് ബസിൽ ഇവിടെ എത്തുന്നത് വരെ രണ്ടും അടയും ചക്കരയും ആയിരുന്നു... ഹോസ്റ്റലിൽ എത്തിയതും രണ്ടും മുഖത്തോട് മുഖം നോക്കി വെട്ടി തിരിഞ്ഞു അവരവരുടെ മുറിയിലേക്ക് ഒറ്റ പോക്ക് ആയിരുന്നു... ഹാ അതങ്ങനെ രണ്ടെണ്ണം.....


🐼 ᴅᴇᴠᴀᴀɴꜱʜ 🐼Место, где живут истории. Откройте их для себя