റെക്സും രാഹുലും ക്യാമ്പസ് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് എത്തിയതും കണ്ട കാഴ്ച ജിജുവിന്റെ തോളിൽ അള്ളി പിടിച്ചു കിടന്നു എന്തൊക്കയോ അവനോട് പരിഭവിക്കുന്ന അൻഷി കുട്ടനെയാണ്... ആ കാഴ്ച ഇരുവരിലും ഒരു പോൽ പുഞ്ചിരി നിറച്ചു. എന്തൊക്കെ പറഞ്ഞാലും അൻഷിക്ക് ജിജുവിനോട് ഒരു പ്രതേക സ്നേഹമാണ്. ഏതാണ്ട് അവന്റെ മൂത്ത സഹോദരൻ എന്നത് പോലാണ് അൻഷി അവനോട് പലപ്പോഴും പെരുമാറുന്നത്.. ആരെങ്കിലും ഒന്ന് കണ്ണുരുട്ടി നോക്കിയാൽ പോലും അതു ജിജുവിനോട് പറയാതെ അവനൊരു സമാധാനം ഉണ്ടാകില്ല...
"ഫോൺ പൊട്ടിയതിന്റെ പരാതി പറഞ്ഞു തീർന്നില്ലേ എന്റെ അൻഷുട്ടാ..... "
അവർക്ക് അരികിലേക്ക് വന്നു കൊണ്ടു റെക്സ് അൻഷിയുടെ തല മുടിയിൽ ഒന്ന് കൈ കടത്തി കുടഞ്ഞു ചോദിച്ചതും ജിജുവിന്റെ തോളിൽ കിടന്നു കൊണ്ടു തന്നെ അവൻ റെക്സിനെ നോക്കി ചുണ്ട് കൂർപ്പിച്ചു....
"ഇന്ന് വീട്ടിൽ പോകുമ്പോ, ഏട്ടൻ ഫോൺ പൊട്ടിയത് എങ്ങനയാണെന്ന് വല്ലതും ചോദിക്കുവോ എന്ന ആൾക്ക് ഇപ്പോ പേടി....? "
ജിജു കുഞ്ഞൊരു ചിരിയോടെ അൻഷിയെ ചേർത്ത് പിടിച്ചു പറഞ്ഞതും അന്ഷി കുട്ടൻ അതു ശെരിയാണെന്ന പോൽ തലയൊന്ന് മുകളിലേക്ക് താഴേക്കും ഇട്ടു കുലുക്കി....
"പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തപ്പോ എങ്ങാനും കൈ തവറി താഴെ വീണതാണെന്ന് പറഞ്ഞാൽ മതി..."
രാഹുൽ നിസ്സാരം പോൽ പറഞ്ഞതും ജിജു ചിരി കടിച്ചു പിടിച്ചു അൻഷിയെ നോക്കി... അവിടെ മുഖം ഒരല്പം വീർത്തിട്ടുണ്ട്....
"കള്ളം പറഞ്ഞാൽ ദേവ കണ്ടു പിടിക്കും..."
പറഞ്ഞു വന്നപ്പോഴേക്കും കൊച്ചിന്റെ സ്വരത്തിൽ ദയനീയത കലർന്നു...
"അയ്യോടാ, അതു ഞങ്ങടെ അൻഷുട്ടന് ശെരിക്ക് കള്ളം പറയാൻ അറിയാഞ്ഞിട്ടാ...🤭..."
രാഹുൽ ചിരി അടക്കി പിടിച്ചു പറയുന്നത് കേൾക്കെ അൻഷിയുടെ മുഖം മുന്നത്തേക്കാൾ കൂടുതൽ വീർത്തു കെട്ടി....
"അതൊക്കെ എനിക്കറിയാം.... ഈ ദേവ ചില നേരത്ത് വക്കീലിന്റെ പരട്ട സ്വഭാവം എടുക്കുന്നോണ്ടാന്നെ......എങ്ങാനും വല്ല സംശയവും തോന്നി കഴിഞ്ഞാൽ പിന്നെ ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോലെ അല്ലെ ഓരോ ചോദ്യവും ചോദിക്കുന്നെ..... "
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
