𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟏𝟑𝟒

2.6K 148 119
                                        


"𝐑𝐞𝐱..............."

കേൾക്കാൻ അത്രമേൽ കൊതിച്ചവന്റെ ശബ്ദം...! റെക്സിന്റെ മിഴികൾ വല്ലാത്തൊരു തിളക്കത്തോടെ വിടർന്നു......ഈ സ്വരം കേൾക്കാൻ ഒരുപാട് കാത്തിരുന്നതിന്റെ ഫലമാകാം , നെഞ്ചിനാകാം ഇപ്പോൾ പറഞ്ഞു അറിയിക്കാൻ കഴിയാത്ത വണ്ണം വല്ലാത്തൊരു ആഹ്ലാദം നിറയുന്നു......

" ഞാൻ.... അതു പിന്നെ.... വെറുതെ...വെറുതെ വിളിച്ചതാ...."

ഫോൺ അറ്റൻഡ് ചെയ്തയുടൻ കേട്ട റെക്സിന്റെ ദേഷ്യത്തോടെയുള്ള അലറക്കത്തിൽ ജഗൻ ആകെ പതറി പോയിരുന്നു...ആ ദേഷ്യം തന്നോട് ഉള്ളതാണെന്ന് അവൻ ഒരു വേള തെറ്റുധരിച്ചു.... റെക്സിനെ വിളിച്ചത് തെറ്റായി പോയോ എന്നുള്ള അനാവശ്യമായ ഓരോ ചിന്തയിൽ ആകെ മൊത്തം വല്ലാത്തൊരു അവസ്ഥയിൽ എത്തി ചേർന്നിരുന്നു അവൻ....


നിമിഷങ്ങൾ കടന്ന് പോയിട്ടും റെക്സ് ഒരക്ഷരം മിണ്ടുന്നില്ല എന്ന് കണ്ടതും ജഗൻ കൂടുതൽ കാക്കാതെ പെട്ടന്ന് തന്നെ കാൾ ഡിസ്‌ക്കണക്ട് ചെയ്തു....

കാൾ കട്ട് ആകുമ്പോൾ കേൾക്കുന്ന end ടോണിൽ ആണ് റെക്സിനു ബോധം തിരികെ വന്നത് തന്നെ...അവൻ നെറ്റി ചുളിച്ചു കൊണ്ടു സ്ക്രീനിലേക്ക് നോക്കി...പിന്നെ ഒരു നിമിഷം പോലും വൈകാതെ ജഗന്റെ നമ്പറിലേക്ക് തിരികെ കാൾ ചെയ്തു കൊണ്ടു റൂമിന്റെ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു....

രണ്ടാമത്തെ റിങ്ങിൽ തന്നെ ജഗൻ കാൾ എടുത്തിരുന്നു...


"എന്തിനാ ഫോൺ വിളിച്ചിട്ട് കട്ട് ചെയ്തത്.? "

കാൾ അറ്റൻഡ് ആയതും റെക്സിന്റെ കടുപ്പം നിറഞ്ഞ ചോദ്യം....

" നീ...ഒന്നും മിണ്ടാതോണ്ടല്ലേ....... "

മറുപടി നൽകുമ്പോൾ നന്നേ നേർത്തു പോയിരുന്നു ജഗന്റെ സ്വരം....


"അതു കൊണ്ടു...? വെച്ചിട്ട് അങ്ങ് പോകുവോ....? "

ആ സ്വരത്തിൽ നിറഞ്ഞു നിൽക്കുന്ന റെക്സിന്റെ ദേഷ്യം ജഗന് തിരിച്ചറിയാൻ കഴിയുന്നുണ്ട്....

" നീ...നീ ഇപ്പൊ എന്തിനാ ദേഷ്യപെടുന്നേ....? ഞാൻ ഫോൺ വിളിച്ചപ്പോഴും ചൂടായി...."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Onde histórias criam vida. Descubra agora