ഹോസ്റ്റൽ മുറിയിലെ ഡോറിൽ തുടർച്ചയായി മുട്ട് കേട്ട് ബാത്‌റൂമിൽ നിന്ന് തലയും തുവർത്തി കൊണ്ട് രാഹുൽ പുറത്തേക്ക് വന്നു......
"ജിജു ഇത്ര പെട്ടന്ന് വന്നോ......? നമ്മൾ റെഡി ആയി ഹോസ്പിറ്റൽ പോയിട്ട് അവന്മാർ ഫ്രഷ് ആകാൻ ഇങ്ങോട്ട് വരുമെന്ന് അല്ലെ പറഞ്ഞെ....."
രാഹുൽ നനഞ്ഞ ടവൽ സ്റ്റാൻഡിൽ വിരിച്ചിട്ടിട്ട് പോയ് ഡോർ തുറന്നു... ജിജുവിനെ മുന്നിൽ പ്രതീക്ഷിച്ച രാഹുൽ സിദ്ധുവിനെ അവിടെ കണ്ടു ഒരു നിമിഷം ഒന്ന് പകച്ചു.... സിദ്ധു ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ഡോർ അടച്ചു കുറ്റി ഇട്ടിട്ട് രാഹുലിനെ മുറുകെ പിടിച്ചു അവന്റെ തോളിലേക്ക് ചാഞ്ഞു...... എന്താ സംഭവിക്കുന്നത് എന്ന് ഒന്നു ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ ഉള്ള സിദ്ധുവിന്റെ പ്രവർത്തിയിൽ രാഹുൽ ഞെട്ടി പോയി....
"സി.... സിദ്ധു....."
"മ്മ്......?"
ആലസ്യത്തോടെ സിദ്ധു ഒരു മൂളലിൽ വിളി കൊടുത്തു.... രാഹുലിന്റെ നെഞ്ച് പെരുമ്പാറ മുഴക്കാൻ തുടങ്ങി..... സിദ്ധു സകല ഭാരവും അവന്റെ ദേഹത്തു ഇട്ട് കൊണ്ടാണ് നിൽക്കുന്നത്.... രാഹുൽ വീഴാതെ ഇരിക്കാൻ സിദ്ധുവിന്റെ ഇടുപ്പിൽ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചു....
"നീ എന്താ ഇവിടെ? നിന്റെ റൂമിൽ പോ...."
അതിനു സിദ്ധു ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ മുഖം രാഹുലിന്റെ തോളിൽ ഒന്ന് ഉരസ്സിയിട്ട് വീണ്ടും മുഖം ചെരിച്ചു കിടന്നു........
"സിദ്ധു......."
ഇത്തവണ രാഹുൽ സ്വരം കടുപ്പിച്ചു കൊണ്ട് സിദ്ധുവിനെ വിളിച്ചു.... എന്നിട്ട് അവനെ ബലമായി തന്നിൽ നിന്ന് അടർത്തി മാറ്റി.... സിദ്ധു കണ്ണടച്ച് നിൽക്കുവാണ്... അവൻ അതെ സ്പീഡിൽ രാഹുലിന്റെ അരയിൽ ചുറ്റി പിടിച്ചു വീണ്ടും അവന്റെ തോളിൽ ചാഞ്ഞു......
"I am sleepy കിച്ചു..........."
അവന്റെ കിച്ചു എന്നാ വിളിയിൽ രാഹുൽ പെട്ടന്ന് സ്റ്റക്ക് ആയി നിന്നു.... കുഞ്ഞു നാൾ മുതലേ സിദ്ധു മാത്രം തന്നെ വിളിക്കുന്ന പേരാണ് അത്.... മറ്റാരേലും അങ്ങനെ വിളിച്ചാൽ സിദ്ധുവിന്റെ മറ്റൊരു മുഖം അവരൊക്കെ കാണുകയും ചെയ്യും.... അത് ഓർക്കെ രാഹുലിന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു മങ്ങി.......
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
