സമയം ആർക്കു വേണ്ടിയും കാത്തു നിന്നില്ല…. ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയികൊണ്ടേയിരുന്നു…
യാതൊരു തടസ്സങ്ങളും പ്രതിസന്ധികളും കൂടാതെ ജഗനും റെക്സും അവരുടെ നിശബ്ദമായ പ്രണയകാലം ആസ്വദിച്ചു… 𝐨𝐟𝐟𝐢𝐜𝐢𝐚𝐥𝐥𝐲 ആരോടും അവരുടെ റിലേഷൻഷിപ് തുറന്നു സമ്മതിച്ചിട്ട് ഇല്ലെയെങ്കിലും എല്ലാവർക്കും അറിയാവുന്ന പരസ്യമായൊരു രഹസ്യമാണ് അതെന്ന് വേണമെങ്കിൽ പറയാം….
ഇന്ന് റെക്സും നമ്മുടെ ബാക്കി പിള്ളേരും സീനിയർസ് ആയി കോളേജിലേക്ക് ചുവട് വെയ്ക്കുന്ന ആദ്യ ദിവസം കൂടിയാണ്…അതായത് ചെക്കന്മാർ സെക്കന്റ് ഇയറിലേക്ക് കടന്നിരിക്കുന്നു എന്ന് അർത്ഥം….. ജൂനിയർസ് ആയിരുന്നപ്പോളെ വില്ലത്തരം മാത്രം കൈവശം ഉണ്ടായിരുന്നതുങ്ങൾ ഇപ്പോൾ സീനിയർസ് കൂടി ആയ സ്ഥിതിക്ക് ഇനി അങ്ങോട്ട് എങ്ങനെ ആയിരിക്കും എന്ന് പ്രതേകം എടുത്തു പറയേണ്ടതില്ലല്ലോ….𝐓𝐡𝐞𝐲 𝐩𝐫𝐚𝐜𝐭𝐢𝐜𝐚𝐥𝐥𝐲 𝐫𝐮𝐥𝐞𝐝 𝐭𝐡𝐞 𝐜𝐚𝐦𝐩𝐮𝐬💥…
മോർണിങ് ക്ലാസ്സ് കഴിഞ്ഞുള്ള ഫസ്റ്റ് ബ്രേക്ക് ടൈം ആയിരുന്നു അതു… ബെൽ അടിച്ചത കേൾക്കേണ്ട താമസം ഒരുത്തൻ ക്ലാസ് റൂമിന് പുറത്തോട്ട് ഒരു പാച്ചിൽ ആയിരുന്നു… ചെക്കന്മാർ അതു കാണെ പരസ്പരം നോക്കി അർത്ഥം വെച് വല്ലാണ്ട് ചിരിക്കുന്നുണ്ട്….
തിരക്കേറിയ വരാന്തയിൽ അങ്ങും ഇങ്ങും നടക്കുന്ന പിള്ളേരെ ഒക്കെ വകഞ്ഞു മാറ്റി അവന്റെ കാലുകൾ മുന്നോട്ട് വേഗത്തിൽ ചലിച്ചു… എത്ര നടന്നിട്ടും വിചാരിച്ച ഇടത്തു എത്താത്തത് പോലെ തോന്നി പോയി അവനു….
“പുല്ലു……ആരാണാവോ ക്യാമ്പസിന്റെ അങ്ങേ തലയ്ക്കൽ കൊണ്ടു ലൈബ്രറി വെച്ചത്……”
നടക്കുന്നതിനിടയിൽ അവന്റെ ചുണ്ടുകൾ രോഷത്തോടെ ഞൊടിയുന്നുണ്ട്…
യുഗങ്ങൾ എടുത്തത് പോൽ ഒടുവിൽ ലൈബ്രറി വാതിൽക്കൽ എത്തിയതും അവന്റെ കാലുകൾ പിടിച്ചു കെട്ടിയത് പോൽ നിന്ന് പോയി…. മുന്നിൽ കാണുന്ന കാഴ്ചയിൽ അവന്റെ കൈമുഷ്ടി രണ്ടും ചുരുണ്ടു മുറുകി..
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
