𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟏𝟒𝟎

4.7K 152 103
                                        







    എപ്പോഴാണ് ജീപ്പ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതെന്ന് അവനു തന്നെ നിശ്ചയമില്ല...One second he was riding, pretending that he was fine, അടുത്ത ക്ഷണം ഫോൺ സ്‌ക്രീനിൽ റെക്സിന്റെ പേര് അവന്റെ ചിത്രത്തോട് ഒപ്പം തെളിഞ്ഞു വന്നു....

ശേഷം ആ ഫോൺ കാൾ..



പിന്നെ ആ സ്വരം. ജഗന്റെ ലോകം മുഴുവനും നിശ്ചലമാക്കി കളയാൻ കെൽപ്പുള്ള ആ സ്വരം....



ജഗൻ ശബ്ദിച്ചില്ല .... അവനതിനു കഴിഞ്ഞിരുന്നില്ല.... ഇടയ്ക്ക് ആ ചുണ്ടുകൾ അടർന്നു മാറിയെങ്കിലും നാവിൽ നിന്നും ഒരു ശബ്ദം പോലും പുറത്തേക്ക് വന്നിരുന്നില്ല...റെക്സ് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവന്റെ തൊണ്ടകുഴി മൂടപ്പെട്ടത് പോലായിരുന്നു...



And now.... Silence again....



ആ ഫോൺ കാൾ അവസാനിച്ചിരുന്നു.... റെക്സ് തന്നെയാണ് ഡിസ്‌ക്കണക്ട് ചെയ്തത്....

ജഗൻ ചലിക്കാനാവാതെ ശില പോൽ ഇരുന്നു പോയി,  ഒരു കൈ സ്റ്റീയറിങ്ങിൽ മുറുകി, മറു കൈ ഇപ്പോഴും ഫോണിനെ അടക്കി പിടിച്ചിട്ടുണ്ട്... അവന്റെ ഹൃദയം വല്ലാതെ മിടിചു തുള്ളി ...

ജഗൻ പതിയെ തന്റെ കൈയിൽ മുറുകി ഇരുന്ന ഫോണിന്റെ സ്‌ക്രീനിലേക്ക് ഒന്ന് നോക്കി.... ഇപ്പോൾ നടന്നത് ശെരിക്കും സംഭവിച്ചത് തന്നെയാണോ? റെക്സ് ശെരിക്കും അങ്ങനെ പറഞ്ഞിരുന്നോ? 𝐎𝐮𝐭 𝐥𝐨𝐮𝐝?? 𝐓𝐨 𝐦𝐞..??

ചിലപ്പോൾ ഇതൊക്കെ തന്റെ ഓരോ 𝐢𝐦𝐚𝐠𝐢𝐧𝐚𝐭𝐢𝐨𝐧 ആയിരിക്കും..... റെക്സിൽ നിന്നും അങ്ങനെ ഒന്ന് അറിഞ്ഞോ അറിയാതെയോ താൻ പ്രതീക്ഷിച്ചു ഇരുന്നിട്ട് ഉണ്ടാവും...അതു കൊണ്ടാകാം ഇങ്ങനെ തോന്നാൻ....

പക്ഷെ കയ്യിൽ ഇരിക്കുന്ന ഫോണിലെ കാൾ ലിസ്റ്റിൽ '𝐜𝐚𝐥𝐥 𝐞𝐧𝐝𝐞𝐝- 𝟑 𝐦𝐢𝐧𝐬 𝟒𝟏 𝐬𝐞𝐜𝐨𝐧𝐝𝐬' എന്ന് കാണിക്കുന്നുണ്ട്... അതിനു അർത്ഥം....𝐓𝐡𝐚𝐭'𝐬 𝐫𝐞𝐚𝐥..... 𝐓𝐡𝐚𝐭 𝐡𝐚𝐩𝐩𝐞𝐧𝐞𝐝....



പെട്ടന്ന് ജഗൻ അവൻ പോലും അറിയാതെ അത്രയും സമയം പിടിച്ചു വെച്ചിരുന്ന ശ്വാസം വാ തുറന്നു ഏങ്ങി കൊണ്ടു പുറത്തേക്ക് ഊതി വിട്ടു....



അവന്റെ മുഴുവൻ ശരീരവും വിറയ്ക്കുന്നുണ്ടായിരുന്നു, കൈകൾ രണ്ടും വല്ലാതെ നടുങ്ങാൻ തുടങ്ങി...കൈയിൽ നിന്നും ഫോൺ ഊർന്ന് മടിയിലേക്ക് വീണു...ആ ക്ഷണം ഹൃദയം പിടിച്ചടക്കുന്നത് പോൽ ജഗൻ രണ്ട് കൈയും തന്റെ നെഞ്ചിൽ ചേർത്ത് അമർത്തി വെച്ചു... 𝐈𝐭'𝐬 𝐛𝐞𝐚𝐭𝐢𝐧𝐠 𝐭𝐨𝐨 𝐟𝐚𝐬𝐭...𝐭𝐨𝐨  𝐥𝐨𝐮𝐝.... റെക്സിന്റെ പ്രണയം തിങ്ങിയാ വാക്കുകൾ അവന്റെ നെഞ്ചിൽ കൊടുംകാറ്റ് പോൽ ആഞ്ഞു വീശി.....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now