ഫോൺ വൈബ്രേറ്റ് ചെയുന്ന ശബ്ദം കേട്ട് കമഴ്ന്നു കിടന്നിരുന്ന അൻഷി ബെഡിൽ നിന്നും തല ഉയർത്തി ഫോൺ കയ്യിലെടുത്തു നോക്കി.... അതിൽ അജു കാളിങ് എന്ന് കണ്ടു അവൻ കുറച്ചു നേരം എടുക്കണോ വേണ്ടയോ എന്നൊന്ന് ആലോചിച്ചു.. പിന്നെ പതിയെ ഓൺ ആക്കി ഫോൺ ചെവിയിൽ വെച്ചു.....
"അൻഷി......"
അജുവിന്റെ ശബ്ദം കേട്ട് അൻഷി ഒരു മൂളലിൽ വിളി കൊടുത്തു... അവന്റെ അടഞ്ഞു ഇരിക്കുന്ന ശബ്ദം കേട്ട് അടുത്ത് ഇരുന്നിരുന്ന രാഹുലും സിദ്ധുവും ജിജുവും റെക്സും നെറ്റി ചുളിച്ചു കൊണ്ട് പരസ്പരം നോക്കി.....
"എന്ത് പറ്റി അൻഷി? നിന്റെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നെ? കരഞ്ഞോ നീ?"
സിദ്ധു ചോദിക്കുന്നത് കേട്ടതും അവൻ വിങ്ങി പൊട്ടി കരയാൻ തുടങ്ങി..... ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ ചെക്കന്മാരൊക്കെ പകച്ചു പോയി......
"അൻഷി... ഞാൻ വീഡിയോ കാൾ വിളിക്കാം... നീ ഫോൺ എടുക്കുവോ? ഞങ്ങൾക്ക് ഒക്കെ അൻഷിയെ കാണണം... പ്ലീസ് എടുക്കുവോ?"
കുഞ്ഞി പിള്ളേരോട് പറയുന്ന മാതിരി അജു ചോദിച്ചതിന് അവൻ കരച്ചിലോടെ തന്നെ ഒന്ന് മൂളി.... അജു വേഗത്തിൽ കാൾ കട്ട് ആകിയിട്ട് വീഡിയോ കാൾ വിളിച്ചു... അൻഷി മുഖം അമർത്തി തുടച്ചിട്ട് രണ്ടാമത്തെ റിങ്ങിൽ കാൾ എടുത്തു ഫോൺ മുഖത്തിന് നേരെ പിടിച്ചു......
അവന്റെ ചുവന്നു വീർത്ത കുഞ്ഞി കണ്ണും മുഖവും വിതുമ്പുന്ന ചുണ്ടുകളും കാണെ എല്ലാവർക്കും വല്ലാണ്ട് സങ്കടം തോന്നി...
"എന്താ ഞങ്ങളുടെ അൻഷിക്ക് പറ്റിയെ?"
സിദ്ധു ചോദിച്ചതും അൻഷി ചുണ്ട് പിളർത്തി ഉച്ചത്തിൽ കരയാൻ തുടങ്ങി....
"സി.... സിദ്ധു......"
അൻഷി എങ്ങലടിച്ചു കൊണ്ട് വിളിച്ചു......
"എന്താ അൻഷി കുട്ടാ... പറഞ്ഞോ....."
സിദ്ധു അരുമയായി ചോദിക്കുന്നത് കേട്ടു രാഹുൽ ഒരു നിമിഷം അൻഷിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു അവനെ നോക്കി.... തങ്ങൾ ഒറ്റയ്ക് ആയിരിക്കുമ്പോ തന്നോട് സംസാരിക്കുന്ന അതെ ടോൺ... രാഹുലിന് അതിനിടയ്ക്കും ചെറുതായി കുശുമ്പ് തട്ടിയില്ലേ എന്നൊരു സംശയം.... പിന്നെ സിറ്റുവേഷൻ ഇതായത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ അൻഷിയിൽ ശ്രദ്ധ തിരിച്ചു....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
