🥀അപ്പോൾ എല്ലാവർക്കും റിവ്യൂ ഇടാൻ അറിയാല്ലേ 😌𝐖𝐞𝐥𝐥, 𝐲𝐨𝐮 𝐚𝐥𝐥 𝐦𝐚𝐝𝐞 𝐦𝐞 𝐡𝐚𝐩𝐩𝐲... 𝐒𝐨... 𝐎𝐧𝐞 𝐦𝐨𝐫𝐞 𝐩𝐚𝐫𝐭 𝐚𝐬 𝐩𝐫𝐨𝐦𝐢𝐬𝐞𝐝.... 𝐄𝐧𝐣𝐨𝐲 𝐫𝐞𝐚𝐝𝐢𝐧𝐠 𝐠𝐮𝐲𝐬😽🫰🏻...🥀
പിന്നീട് അവർക്കിടയിൽ സംസാര വിഷയത്തിന് യാതൊരു ക്ഷാമവും ഉണ്ടായില്ല…. തന്റെ വീട്ടിൽ ഉള്ളവരെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും ഒക്കെ റെക്സ് വാചാലനായപ്പോൾ ജഗൻ മൗനമായി കുഞ്ഞൊരു ചിരിയോടെ അതൊക്കെയും കേട്ടിരുന്നു…. തിരികെ തന്റെ കുടുംബത്തെ പറ്റി ഒരു ചോദ്യം റെക്സിൽ നിന്നും ഉണ്ടായതും അത്രനേരം ഉണ്ടായിരുന്ന ജഗന്റെ മുഖത്തെ തെളിച്ചം കെട്ടടങ്ങുന്നത് റെക്സ് ശ്രദ്ധിച്ചു….
“എന്ത് പറ്റി……. Parents ആയിട്ട് പിണക്കത്തിൽ വല്ലതുമാണോ….? “
ജഗനെ പറ്റി കൂടുതൽ അറിയാൻ റെക്സിനു താല്പര്യം തോന്നിയെങ്കിലും അതു ഒരിക്കലും അവനെ വേദനിപ്പിച്ചു കൊണ്ടാകരുത് എന്നവന് നിർബന്ധം ഉണ്ടായിരുന്നു….
“മ്മ്. …. വലിയ പിണക്കത്തിലാ…. ഞാൻ അവരോട് മിണ്ടാതെ ആയിട്ട് ഇപ്പോൾ ഒരു 3 വർഷം കഴിഞ്ഞിട്ടുണ്ടാകും…. Parents മാത്രമല്ല, എനിക്കൊരു കുഞ്ഞു അനിയനുമുണ്ട്…. “
“ആണോ….? ആള് ഇപ്പോൾ എന്ത് ചെയ്യുവാ….? “
റെക്സിന്റെ ആകാംഷയോടെയുള്ള ചോദ്യത്തിൽ ജഗൻ അവനിൽ നിന്നും കണ്ണുകൾ താഴ്ത്തി കളഞ്ഞു..……റെക്സ് നെറ്റി ചുളിച്ചു സംശയത്തോടെ നോക്കിയതും ജഗൻ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു ഡോർ തുറന്നു മുറിക്ക് പുറത്തേക്ക് ഇറങ്ങി…
റെക്സ് ഒന്നും മിണ്ടാതെ സ്‌ക്രീനിൽ പാതിയിൽ കാണുന്ന ജഗന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു… ആ കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന വിഷാദം , അതിന്റെ അർത്ഥം എന്താകും? അനുജനോടും ഇനി പിണക്കത്തിൽ ആകുമോ…? റെക്സിന്റെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർന്നു..….
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
