അൻഷി പോയതിൽ പിന്നെ നമ്മുടെ ചെക്കന്മാർ ഓക്കേ വൻ ശോകം അടിച്ചു ഇരിപ്പാണ്... അൻഷി ഉണ്ടേൽ അവന്റെ കുഞ്ഞി പിള്ളേരുടെ മാതിരി ഉള്ള വർത്താനം ഓക്കേ കേട്ട് എല്ലാം അങ്ങനെ ഇരിക്കും... അതൊക്കെ അവർക്ക് വലിയ ഇഷ്ടവുമാണ്....
ഇപ്പോൾ ഫ്രീ പീരിയഡ് ആണ്... അവരുടെ സർ ഇന്ന് വന്നിട്ട് ഇല്ല... അതു കൊണ്ട് മറ്റൊരു ടീച്ചർ വന്നു അവിടെ ഇരിപ്പുണ്ട്... ഇഷ്ടമുള്ളത് എന്താണെന്നു വെച്ചാൽ മിണ്ടാതെ ഇരുന്നു ചെയ്തോളാൻ പറഞ്ഞിട്ട് അവർ അവിടെ ഇരുന്നു ഉറക്കം ആണ്.....
ക്ലാസ്സിൽ കുട്ടി റൗഡി ഗ്യാങ് പതിവില്ലാതെ സൈലറ്റ് ആയി ഇരിക്കുന്നത് കണ്ടു മറ്റു പിള്ളാരൊക്കെ അതിശയത്തോടെ പരസ്പരം ഒന്ന് നോക്കി... പലരും അവരെ പറ്റി അടക്കം പറയുന്നത് കേൾക്കെ സിദ്ധു അവന്റെ ഡെസ്കിൽ ഒന്ന് ആഞ്ഞു അടിച്ചു... ഉറക്കം തൂങ്ങി ഇരുന്ന ടീച്ചറും തൊട്ട് മുന്നിൽ ഇരുന്ന രാഹുലും വരെ ഞെട്ടി തെറിച്ചു പോയി... സിദ്ധു മറ്റു കുട്ടികളെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവരൊക്കെ മിണ്ടാതെ വായും പൂട്ടി സ്വന്തം കാര്യം നോക്കി ഇരുന്നു...
രാഹുൽ പുറകിലേക്ക് തിരിഞ്ഞു സിദ്ധുവിനെ ഒന്ന് ഉരുട്ടി നോക്കി.... സിദ്ധു അവനെ എന്തെന്നുള്ള മട്ടിൽ പുരികം ഉയർത്തി കാണിച്ചു...
"ഞാൻ പേടിച്ചു പോയ്...."
രാഹുൽ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു...
"അയിന്?😏"
സിദ്ധു പുച്ഛത്തോടെ ചോദിച്ചതും രാഹുലിനു നല്ലത് പോലെ ദേഷ്യം വന്നു... അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് ബെഞ്ഞിനിടയിൽ കൂടി കയ്യിട്ടു അവന്റെ കാലിൽ അമർത്തി ഒരു നുള്ള് വെച്ചു കൊടുത്തു... സിദ്ധു എരിവ് വലിച്ചു കൊണ്ട് അവന്റെ കൈ മുറുകെ പിടിച്ചു ഞെരിച്ചു....
"ആഹ് വിടെടാ പന്നി... എന്റെ കൈ..."
രാഹുൽ വേദനയോടെ മുഖം ചുളിച്ചു...
"ഇനി നുള്ളുവോ ഡാ... ഏഹ്?"
"പട്ടി... വിടെടാ......"
രാഹുൽ കൈ വലിച്ചെടുക്കാൻ നോക്കിയിട്ട് നടന്നില്ല....
രണ്ടിന്റെയും കോപ്രായങ്ങൾ കണ്ടു ജിജുവും റെക്സും അജുവും കണ്ണ് മിഴിച്ചു....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
