𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟏𝟒𝟑

5.2K 149 74
                                        




“മറുപടി പറയാൻ ഉദ്ദേശമുണ്ടോ? അതോ 𝐲𝐨𝐮’𝐫𝐞 𝐠𝐨𝐧𝐧𝐚 𝐬𝐭𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐥𝐢𝐤𝐞 𝐚 𝐬𝐭𝐚𝐭𝐮𝐞 𝐚𝐥𝐥 𝐧𝐢𝐠𝐡𝐭….? “

കൈ മുഷ്ടി രണ്ടും ചുരുട്ടി പിടിച്ചു തന്റെ ഉള്ളിലെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടു റെക്സ് മൂന്നാമത്തെ വട്ടവും അതെ ചോദ്യം ആവർത്തിച്ചു….

ജഗൻ എന്നാൽ എന്തോ കണ്ടു ഭയന്ന് വിളറി വെളുത്തത് പോലൊരു നിർത്തമായിരുന്നു… ഇങ്ങനെ ഒരു ചോദ്യം റെക്സിന്റെ ഭാഗത്ത് നിന്ന് അവൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല… റെക്സിനോട് എന്നല്ല, മറ്റാരോടും പങ്കുവെയ്ക്കാൻ പോലും ആഗ്രഹിക്കാത്തൊരു കാര്യം…𝐇𝐢𝐬 𝐩𝐚𝐬𝐭…𝐓𝐡𝐞 𝐰𝐚𝐲 𝐡𝐞 𝐰𝐚𝐬 𝐬𝐨 𝐩𝐚𝐭𝐡𝐞𝐭𝐢𝐜 𝐚𝐫𝐨𝐮𝐧𝐝 𝐀𝐚𝐭𝐡𝐢…𝐰𝐡𝐢𝐜𝐡 𝐡𝐞’𝐬 𝐧𝐨𝐭 𝐬𝐨 𝐩𝐫𝐨𝐮𝐝 𝐨𝐟….. തന്റെ അങ്ങനെ ഒരു ചിത്രം ഒരിക്കലും റെക്സ് കാണരുത് എന്നുണ്ടായിരുന്നു ജഗന്….

“𝐉𝐔𝐒𝐓 𝐎𝐏𝐄𝐍 𝐘𝐎𝐔𝐑 𝐃𝐀𝐌𝐍 𝐌𝐎𝐔𝐓𝐇 𝐉𝐀𝐆𝐀𝐍……”

റെക്സിന്റെ പൊട്ടിത്തെറിയിൽ ജഗൻ കിടുങ്ങി വിറച്ചു പോയിരുന്നു…. പോരാഞ്ഞിട്ട് ആദ്യമായിട്ട് എടുത്തു വിളിച്ചാ തന്റെ പേരും…. അവന്റെ ഉള്ളിലെ ദേഷ്യത്തിൻറെ അളവ് എത്രത്തോളം ഉണ്ടെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്….

ജഗൻ ഉമനീർ വിഴുങ്ങി വിറയുന്ന കൈകൾ രണ്ടും ചുരുട്ടി പിടിച്ചു പതിയെ റെക്സിനു അടുത്തേക്ക് ചുവടുകൾ വെച്ചു….. റെക്സിന്റെ തീക്ഷണത നിറഞ്ഞ കണ്ണുകൾ ജഗന്റെ ഉള്ളിൽ എന്തിനെന്നില്ലാത്തൊരു അസ്വസ്ഥത നിറയ്ക്കുന്നുണ്ട്.…എന്നാൽ പോലും അവനു ഉറപ്പുണ്ട് റെക്സ് തന്നെ കേൾക്കും…. താൻ പറയുന്നത് മനസിലാക്കും…..

ആദിയുടെ വീട്ടിലെ പാർട്ടി കഴിഞ്ഞു നേരെ റയിൽവേ സ്റ്റേഷനിൽ പോകേണ്ടതിനു പകരം റെക്സ് ജഗനോട് വില്ലയിലേക്ക് ഡ്രൈവ് ചെയ്യാൻ ആവിശ്യപെട്ടിരുന്നു…റെക്സിന്റെ മുറുകിയ മുഖഭാവം ശ്രദ്ധിച്ചതിനാൽ ജഗൻ ചോദ്യമേതും കൂടാതെ അതെ പടി അനുസരിക്കുകയും ചെയ്തു….

വീടിനുള്ളിൽ കയറി ഡോർ ലോക്ക് ചെയ്യേണ്ട താമസം യാതൊരു വളച്ചു കെട്ടും കൂടാതെ റെക്സ് ആ ചോദ്യം ജഗന്റെ കണ്ണിൽ നോക്കി തന്നെ ചോദിച്ചു…

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now