𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟏𝟕

1.3K 53 8
                                        






ആദി കണ്ണ് ചിമ്മി തുറന്നു കൊണ്ട് ചുറ്റിനും നോക്കി.... ഇത്ര പെട്ടന്ന് നേരം വെളുത്തോ? അങ്ങനെ വരാൻ വഴിയില്ലലോ.. അവൻ ടേബിളിൽ ഇരുന്ന അൻഷിയുടെ ഫോൺ കയ്യെത്തിച്ചു എടുത്തു സമയം നോക്കി...പുലർച്ചെ 2.30 ആയിട്ടുള്ളു... ശോ... ഉറക്കവും പോയി... ആദി തല ചെരിച്ചു കൊണ്ട് തന്റെ ഇടത് വശത്തേക്ക് ഒന്നു നോക്കി... തൊട്ട് അടുത്ത് ചുരുണ്ടു കൂടി പുതപ്പിനുള്ളിൽ കിടക്കുന്ന അൻഷിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി വിടർന്നു..... Cute baby.. ഉറങ്ങുമ്പഴും ചുണ്ട് ചെറുതായി കൂർപ്പിച്ചു പിടിപ്പിച്ചിട്ട് ഉണ്ട്... ഇവന്റെ കാര്യം... ആദി മനസ്സിൽ ഓർത്തു കൊണ്ട് മെല്ലെ അവനു നേരെ  ചെരിഞ്ഞു കിടന്നു....

തന്റെ മുറിവിൽ കയ്യോ കാലോ തട്ടുമെന്നും പറഞ്ഞു നടുക്ക് രണ്ടു തലയിണ വെച്ചിട്ടയിരുന്നു ആശാന്റെ കിടപ്പ്... ഇപ്പോ അതിൽ ഒന്നു തറയിൽ വീണിട്ട് ഉണ്ട്... ഇനി ഒരെണ്ണം ഇപ്പോ വീഴുമെന്ന അവസ്ഥയിൽ ആണ്.... ആദിക് ചിരി വന്നു... കുറച്ചു കൂടി കഴിഞ്ഞാൽ തന്റെ നെഞ്ചത്തോട്ടു തന്നെ അവൻ കയറുമെന്ന് ആദിക്ക് അറിയാം...

ആദി അവന്റെ നെറ്റി മറഞ്ഞു കിടക്കുന്ന ചെമ്പൻ മുടിയിഴകൾ ഒതുക്കി വെച്ചു കൊടുത്തിട്ട് അവന്റെ നെറ്റിയിൽ ഒരു കുഞ്ഞ് ഉമ്മ കൊടുത്തു... പെട്ടന്ന് അൻഷിയുടെ മുഖം ഒക്കെ ചുളിഞ്ഞു അവൻ വെപ്രാളത്തോടെ രണ്ട് വശത്തേക്കും തല ചെരിച്ചു എന്തൊക്കയോ പുലമ്പൻ തുടങ്ങി...

"എന്നെ.... എന്നെ വിട്.....പ്ലീസ്.... എ... എന്നെ വിട്...."

ആദി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…പതിയെ ഒരു വിധം ഞരങ്ങി കൊണ്ട് ഹെഡ്രെസ്റ്റിൽ ചാരി ഇരുന്നിട്ട് അവൻ അൻഷിയുടെ കവിളിൽ തട്ടി വിളിച്ചു.....

"അൻഷി......"

"വേ..... വേണ്ട..... എ.... എനിക്ക്.... എനിക്ക് പോണം.... എന്നെ വിട്.... ഞാൻ പൊക്കോളാം...."

ആദി അവൻ പറയുന്നത് എന്താണെന്ന് വ്യക്തമായി കേൾക്കാൻ അവന്റെ മുഖത്തിനടുത്തേക്ക് ചെവി നീക്കി പിടിച്ചു.....

"എ... എനിക്ക് പേടിയാ.... പേടി.... എനിക്ക് പോണം.....എന്നെ പോകാൻ സമ്മതിക്കുവോ...."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Nơi câu chuyện tồn tại. Hãy khám phá bây giờ