𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟏𝟑𝟐

4K 114 79
                                        



അൻഷി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും അതിനു മുന്നിൽ പരുങ്ങി നിൽക്കുന്ന നച്ചുവിനെ കാണെ അവന്റെ പൂച്ചക്കണ്ണുകൾ അവൾക്ക് നേരെ കൂർത്തു നീണ്ടു....

"നീയെന്താ ഇവിടെ.....? "

ഒട്ടും മയമില്ലാത്ത ചോദ്യം...നച്ചു ആകെ ഒന്ന് വിരണ്ട് പോയെന്ന് പറഞ്ഞാൽ മതിയല്ലോ.. അവൾക്ക് പരിചയമുള്ള അൻഷിയുടെ നിഴൽ പോലും ഇപ്പോൾ മുന്നിൽ നിൽക്കുന്നവനിൽ ഇല്ലായെന്നത് അവളൊരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.. അവന്റെ സംസാരത്തിലും മുഖഭാവത്തിലും എന്തിനേറെ, ഇട്ടിരിക്കുന്ന ടീഷർട്ട് കൈമുട്ടിനു മേലെ തെരു കയറ്റി കൊണ്ടുള്ള അവന്റെയാ നിൽപ്പിൽ പോലും ഇത് വരെ കണ്ടിട്ടില്ലാത്തൊരു വ്യത്യസ്തത....

"ആരുടെ വായിൽ നോക്കി നിൽക്കാ...ചോദിച്ചത് കേട്ടില്ലേ? "

ഏതോ ആലോചനയിൽ എന്നത് പോൽ നിന്നവൾക്ക് നേരെ അൻഷി ഒച്ച ഉയർത്തിയതും നച്ചു ഞെട്ടി വിറച്ചു രണ്ടടി പിന്നിലേക്ക് വേച് പോയി... പക്ഷെ ആരുടെയോ ദേഹത്ത് തട്ടിയാണ് ഇപ്പോഴുള്ള നിൽപ്പന്നു അറിയേ അവൾ വെപ്രാളപ്പെട്ടു കൊണ്ടു തിരിഞ്ഞു നോക്കിയതും രാഹുലാണ്.. അവന്റർ ചുണ്ടിൽ സ്വതവേയുള്ളൊരു പുഞ്ചിരിയുണ്ട്.. അതു കാണെ അവളിൽ എന്തിനെന്ന് ഇല്ലാത്തൊരു ആശ്വാസം നിറഞ്ഞു....അവനു തൊട്ടരികിൽ തന്നെ സിദ്ധുവും റെക്സും, പിന്നെ സ്വല്പം പിന്നിലായി ടെൻഷൻ നിറഞ്ഞാ മുഖത്തോടെ സ്വാതിയുമുണ്ട്...

"എന്താ അൻഷൂട്ടാ.....? "

സിദ്ധു അൻഷിക്ക് അരികിലേക്ക് വന്നു കൊണ്ടു പാതി തുറന്നു ഇരിക്കുന്ന ക്ലാസ് മുറിയിലേക്ക് ഒന്ന് എത്തി നോക്കിയുള്ള ചോദ്യമാണ്...ഒപ്പം അൻഷിയുടെ ഒരല്പം ഉലഞ്ഞു കിടക്കുന്ന അവന്റെ ടീഷർട്ടിലേക്കും സംശയത്തോടെ സിദ്ധുവിന്റെ ശ്രദ്ധ നീണ്ടു....

"ഉള്ളിൽ കിടക്കുന്നവന്റെ ഫാമിലി jewels ഞാൻ കലക്കിയിട്ടുണ്ട്.. ബാക്കി നിങ്ങള് എന്താന്ന് വെച്ചാൽ കൊടുത്തേക്ക്.... എന്റെ ഫോൺ എറിഞ്ഞു പൊട്ടിച് പട്ടി തെണ്ടി....എനിക്ക് സഹിക്കാൻ പറ്റുന്നില്ല സിദ്ധു....... "

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now